ന്യുഡല്‍ഹി: ഇത്തവണത്തെ കേന്ദ്രബജറ്റ് കര്‍ഷകര്‍ക്കായി , പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പറയാനുള്ളത് ഇക്കാര്യങ്ങള്‍. ഇത്തവണ അവതരിപ്പിച്ച ബജറ്റിന്റെ ഹൃദയത്തിലുണ്ടായിരുന്നത് കര്‍ഷകരും ഗ്രാമങ്ങളുമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചത്. വരുമാനം വര്‍ധിപ്പിക്കാന്‍ കര്‍ഷകരെ സഹായിക്കുന്നതിലാണ് ബജറ്റ് കേന്ദ്രീകരിച്ചിരിക്കുന്നത്.- പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരുടെ വരുമാനത്തില്‍ ചോര്‍ച്ചയുണ്ടാകുന്നുവെന്ന് പഞ്ചാബ്, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങള്‍ ആക്ഷേപം ഉന്നയിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
കഴിഞ്ഞ സെപ്തംബറില്‍ പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കര്‍ഷക നിയമങ്ങള്‍ക്ക് പിന്നാലെ മിനിമം താങ്ങുവില ഉയര്‍ത്തിയെങ്കിലും കര്‍ഷക പ്രതിഷേധങ്ങള്‍ തണുത്തില്ല. കാര്‍ഷിക വായ്പ16.5 ലക്ഷം കോടിയായി ഉയര്‍ത്താനും ബജറ്റില്‍ നിര്‍ദേശമുണ്ട്. കൂടാതെ, 1000 ഓളം പുതിയ കാര്‍ഷിക മണ്ഡികള്‍ക്ക് പുറമേ ദേശീയ ഡിജിറ്റല്‍ കാര്‍ഷിക വാണിജ്യ സംവിധാനം ‘ഇ-നാം’ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments