Latest NewsNewsIndiaInternational

‘ചൈനയും പാകിസ്ഥാനുമായി ബന്ധം പുലർത്തിയില്ലെങ്കിൽ നഷ്ടം ഇന്ത്യയ്ക്ക്, ശ്രീലങ്കയോട് അടുക്കരുത്’: മെഹ്ബൂബ

ഇന്ത്യ ചൈനയുമായും പാകിസ്ഥാനുമായും അടുപ്പം പുലർത്തണമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി

ഇന്ത്യ ചൈനയുമായും പാകിസ്ഥാനുമായും അടുപ്പം പുലർത്തണമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. പാകിസ്ഥാനേയും ചൈനയേയും ശത്രുരാജ്യമായി ഇനിയും കാണരുതെന്നും അവരുമായി നല്ല ബന്ധം സ്ഥാപിക്കണമെന്നും ഇല്ലെങ്കിൽ അത് ഇന്ത്യയ്ക്ക് ആപത്തായിരിക്കുമെന്നും മെഹ്ബൂബ ശ്രീനഗറിൽ മാധ്യമങ്ങളോട് പറഞ്ഞു.

പാകിസ്ഥാനും ചൈനയുമായുള്ള അസ്വാരസ്യങ്ങൾ ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ല. ഇത് ആപത്താണ്. ചൈനയെയും പാകിസ്താനെയും മാറ്റി നിര്‍ത്തിയാല്‍, അയല്‍ രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവയുമായുള്ള ഇന്ത്യയുടെ ബന്ധത്തിലും അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ രാജ്യങ്ങളുമായുള്ള ബന്ധവും ഇന്ത്യയ്ക്ക് ആപത്ത് കൊണ്ടുവരുമെന്ന് മെഹ്ബൂബ അഭിപ്രായപ്പെട്ടു.

Also Read: വർഷങ്ങൾക്ക് മുൻപ് തറക്കല്ലിട്ടിട്ടും പാലം പൂർത്തിയാകാത്തതിൽ ഉമ്മൻചാണ്ടിക്കെതിരെ പ്രതിഷേധവുമായി യുവമോർച്ച

പാകിസ്താനുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടായതോടെ അതിര്‍ത്തിയിലെ ജനങ്ങള്‍ കഷ്ടതയിലായി. ചൈനയുമായുള്ള ബന്ധം വഷളായതു കൊണ്ടാണ് ഇന്ത്യയ്ക്ക് 22 സൈനികരെ നഷ്ടമായത്. തെരഞ്ഞെടുപ്പ് വിജയിക്കുന്ന യന്ത്രമാണ് രാജ്യം ഭരിക്കുന്ന സര്‍ക്കാരെന്നും മെഹബൂബ പ്രതികരിച്ചു.

അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കണം. കശ്മീർ ശ്മശാനങ്ങളിലേക്കുള്ള ദൈനംദിന തിരക്ക് അവസാനിപ്പിക്കണം. രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണം, കശ്മീർ പ്രശ്‌നത്തിന്റെ ഈ പരിഹാരമെല്ലാം അനിവാര്യമാണെന്നും മെഹ്ബൂബ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button