
ഐ പി എല്ലിൽ റെക്കോർഡ് പ്രതിഫലവുമായി എം എസ് ധോണി.ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പ്രതിഫലമായ 150 കോടി രൂപ സ്വന്തമാക്കുന്ന ആദ്യ താരം എന്ന നേട്ടം ഇനി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് സ്വന്തം. ഐപിഎല്ലില്‍ ആദ്യ സീസണ്‍ മുതല്‍ അവിഭാജ്യഘടകമായ ധോണി 13 സീസണുകളില്‍ നിന്നായി 2020 വരെ 137 കോടി രൂപയാണ് കൈപറ്റിയത്.
Read Also : ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ റെക്കോർഡ് നേട്ടവുമായി ഓഹരി വിപണി
ഐപിഎല്‍ പതിനാലാം സീസണിലേക്ക് കൂടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ധോണിയ്ക്ക് കരാര്‍ നല്‍കിയതോടെയാണ് 150 കോടിയെന്ന മാജിക്ക് നമ്പർ ധോണി മറികടക്കുക.
നിലവില്‍ ഒരു സീസണില്‍ ധോണിയ്ക്ക് പ്രതിഫലമായി 15 കോടി രൂപയാണ് ലഭിക്കുന്നത്. 2018 മുതലാണ് ധോണിയുടെ പ്രതിഫലം 15 കോടി രൂപയായി ഉയര്‍ന്നത്.
Post Your Comments