![](/wp-content/uploads/2021/01/kerala-election.jpg)
തിരുവനന്തപുരം: പത്രിക ഓൺലൈനായി സമർപ്പിക്കാമെന്നതടക്കം നിയമസഭാ തെരഞ്ഞെടുപ്പിന് പുതിയ മാറ്റങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രംഗത്ത് എത്തിയിരിക്കുന്നു. തപാൽ വോട്ട് എത്തിക്കാൻ പ്രത്യേക ടീം എന്നതടക്കം വേറെയും നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ്. ഇവയെല്ലാം രാഷ്ട്രീയ കക്ഷി നേതാക്കളുമായി കൂടിയാലോചിക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം എന്നത്.
നാമനിർദ്ദേശപത്രിക സമർപ്പിക്കാനെത്തുമ്പോൾ സ്ഥാനാർഥിക്കൊപ്പം രണ്ടുപേർ മാത്രമേ അനുവദിക്കൂ. പ്രചാരണ വാഹന ജാഥകൾക്ക് പരമാവധി അഞ്ച് വാഹനങ്ങളാകും അനുവദിക്കുക.
Post Your Comments