Latest NewsGeneralNewsIndia

ഭര്‍ത്താവിനെ കൊല്ലുന്ന ഭാര്യമാര്‍ക്കും പെന്‍ഷന്‍ നല്‍കണമെന്ന വിവാദ ഉത്തരവിറക്കി പഞ്ചാബ്‌ – ഹരിയാന ഹൈക്കോടതി

ഭര്‍ത്താവിനെ കൊലപ്പെടുത്തിയാലും ഭാര്യ കുടുംബ പെന്‍ഷന്‌ അര്‍ഹയാണെന്ന വിചിത്ര ഉത്തരവുമായി പഞ്ചാബ്‌ – ഹരിയാന ഹൈക്കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥർ മരണമടയുമ്പോൾ അവരുടെ കുടുംബത്തിന്‌ ഒരു കൈതാങ്ങാകാനാണ്‌ ഫാമിലി പെന്‍ഷന്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്‌. ഭാര്യ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടാലും കുടുംബ പെന്‍ഷൻ ‌ നല്‍കണമെന്ന് കോടതി ഉത്തരവിറക്കി.

Read Also: ലക്ഷങ്ങളുടെ മയക്കുമരുന്ന് ബിസിനസ്; ‘യോദ്ധാവ്’ കുടുക്കിയത് ഒരു യുവതിയടക്കം മൂന്ന് പേരെ, സീക്രട്ട് ഗ്രൂപ്പിൻ്റെ പ്രത്യേകത

ഭര്‍ത്താവിനെ കൊന്നതിന്‌ ജയിലില്‍ കഴിയുന്ന ബാല്‍ജീത്‌ കൗര്‍ എന്ന യുവതി നല്‍കിയ ഹര്‍ജിയിലാണ്‌ കോടതിയുടെ ഈ വിചിത്ര ഉത്തരവ്‌. 2008ല്‍ ബാല്‍ജീതിൻറ്റെ ഭര്‍ത്താവ്‌ ആകസ്‌മികമായി മരണമടഞ്ഞു. എന്നാലിത്‌ കൊലപാതകമാണെന്ന്‌ അന്വേഷണത്തിൽ തെളിഞ്ഞപ്പോൾ പൊലീസ്‌ ബാല്‍ജിതെ 2009ല്‍ അറസ്റ്റ്‌ ചെയ്തു. തുടര്‍ന്ന്‌ 2011 മുതല്‍ ബാല്‍ജിത്‌ കൗര്‍ കേസില്‍ ശിക്ഷ അനുഭവിക്കുകയാണ്‌.

Read Also: ബന്ധുക്കളെ സേവിക്കുക എന്നതാണ് മമതയുടെ ലക്ഷ്യം, തിരഞ്ഞെടുപ്പ് ആവുന്നതോടെ മമത പാര്‍ട്ടിയില്‍ ഒറ്റക്കാവും; അമിത് ഷാ

ജയിലിലായതോടെ 2011 മുതല്‍ ബാല്‍ജീതിന്‌ കുടുംബ പെന്‍ഷന്‍ നല്‍കുന്നത്‌ ഹരിയാന സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. രണ്ടു മാസത്തിനുളളില്‍ മുഴുവന്‍ തുകയും ബാല്‍ജീതിന്‌ നല്‍കാന്‍ രാജസ്ഥാന്‍ സര്‍ക്കാരിനോട്‌ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Read Also: തീപിടുത്തം ; വീട് പൂർണ്ണമായും കത്തിനശിച്ചു

പെന്‍ഷന്‍ റൂള്‍ ( 1972 ) പ്രകാരം ബാല്‍ജീത്‌ പെന്‍ഷന്‌ അര്‍ഹയാണെന്നും, യുവതിയുടെ പുനര്‍വിവാഹം കഴിയുന്നതുവരെ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാർ ‌ബാധ്യസ്ഥരാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

shortlink

Post Your Comments


Back to top button