ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി കൊച്ചിയില്‍ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. അറസ്റ്റിലായവരിൽ ഒരു യുവതിയുമുണ്ട്. സിറ്റി ഡാന്‍സാഫും, സെന്‍ട്രല്‍ പോലീസും ചേര്‍ന്ന് എറണാകുളം സൗത്ത് ഭാഗങ്ങളില്‍ നടത്തിയ രഹസ്യ പരിശോധനയിലാണ് മൂവരും കുടുങ്ങിയത്. ഇവരുടെ പക്കൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, ഗഞ്ചാവ് മുതലായ മാരക ലഹരിമരുന്നുകളുമായി പിടികൂടി.
കാസര്‍ഗോഡ് സ്വദേശിയായ സമീര്‍ വി.കെ(35), കോതമംഗലം സ്വദേശിയായ അജ്മല്‍ റസാഖ് (32), വൈപ്പിൻ സ്വദേശിനിയായ ആര്യ ചേലാട്ട് (23) എന്നിവരാണ് അറസ്റ്റിലായത്. കാസര്‍ഗോഡുകാരനായ സമീര്‍ വര്‍ഷങ്ങളായി മലേഷ്യയില്‍ ജോലി ചെയ്തതിന് ശേഷം നാട്ടില്‍ തിരിച്ചെത്തി കൊച്ചിയില്‍ ഹോട്ടല്‍, സ്റ്റേഷനറി കടകള്‍ നടത്തുന്നയാളാണ്. ഇയാളാണ് മറ്റ് രണ്ട് പേർക്കും സാധനങ്ങൾ എത്തിക്കുന്നത്. ക്വട്ടേഷന്‍ സംഘങ്ങളിലെ ആളുകളുമായും ഇയാൾക്ക് നല്ല ബന്ധമാണുള്ളത്.
കൊച്ചിന്‍ പോലീസ് കമ്മീഷണറേറ്റിന്‍്റ ‘ലഹരി മുക്ത കൊച്ചി’ക്കായി, മഹാനഗരത്തില്‍ സജീവമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘങ്ങളെ പിടികൂടുന്നതിനു വേണ്ടി ഉണ്ടാക്കിയ “യോദ്ധാവ്” എന്ന വാട്ട്സാപ്പ് ഗ്രൂപ്പിലൂടെയാണ് ഇവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. രഹസ്യവിവരങ്ങള്‍ അയക്കുന്നയാളുടെ വിവരങ്ങള്‍ ആര്‍ക്കും കണ്ടു പിടിക്കാന്‍ കഴിയില്ല എന്നതാണ് ഈ ഗ്രൂപ്പിൻ്റെ പ്രത്യേകത.
Post Your Comments