വൈപ്പിൻ : തീപിടുത്തത്തിൽ വീട് മുഴുവൻ കത്തി നശിച്ച നിലയിൽ. എളങ്കുന്നപ്പുഴ 23-ാം വാർഡിൽ പുത്തൻപുരക്കൽ ലാസർ – അൽഫോൻസ ദമ്പതികളുടെ വീടാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച രാത്രി പത്തോടുകുടിയാണ് സംഭവം.
രാത്രിയിലായിരുന്നു തീപിടുത്തമുണ്ടായത്. അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് തീ അണച്ചു. പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സ്വാതിഷ് സത്യൻ തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി.
Post Your Comments