Latest NewsNewsIndiaCrime

നാട്ടുകാരിൽ നിന്ന് ലഭിച്ച സൂചനയെ തുടർന്ന് രണ്ടു മാസങ്ങൾക്കുമുമ്പ് കാണാതായ കുട്ടിയെ രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചു

വഡോധര: കുട്ടികളെ കാണാതാകുന്നതും തട്ടിക്കൊണ്ടു പോകുന്നതും ബലാത്സംഗത്തിന് ഇരയാക്കുന്നതും നിത്യവും വാർത്തകളിൽ കണ്ടുണരുകയാണ് നമ്മളിപ്പോൾ. പല വാർത്തകളും നടുക്കമുണ്ടാക്കുന്നതും മനസാക്ഷിയെ മരവിപ്പിക്കുന്നതുമാണ്. ഇതിനിടയിലാണ് ഗുജറാത്തിലെ വഡോധരയിൽ ആറു വയസുള്ള കുട്ടിയെ ബിസ്കറ്റ് കാണിച്ച് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോയ വാർത്ത എത്തുന്നത്.

Read Also: ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ

കഴിഞ്ഞവർഷമാണ് ആറു വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോയി ഏകദേശം രണ്ടു മാസത്തിനു ശേഷം പെൺകുട്ടിയെ കണ്ടെത്തി വീട്ടിലെത്തിച്ചു. ഡിസംബറിൽ ആയിരുന്നു പെൺകുട്ടിയെ കാണാതായത്. ഗുജറാത്തിലെ മോർബി ജില്ലയിൽ നിന്ന് പെൺകുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു.

Read Also: മെഡിക്കല്‍ ഓഫീസറുടെ ഒഴിവ്

ഏകദേശം നാൽപ്പത്തിയഞ്ചോളം ദിവസമാണ് ആറു വയസുകാരിയായ പെൺകുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തിയത്. അന്വേഷണത്തിനിടയിൽ പെൺകുട്ടിയെ കുറിച്ച് പൊലീസിന് ചില വിവരങ്ങൾ ലഭിക്കുകയും ചെയ്തു. മോർബി ക്ഷേത്രത്തിന് സമീപം പെൺകുട്ടിയെ കണ്ടെത്തി എന്നായിരുന്നു വിവരം. ഗുഡ്ഡു മാലിവാൾ എന്ന ആളായിരിക്കും കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്നാണ് പൊലീസ് സംശയിക്കുന്നത്.

Read Also: സർക്കാർ മാർഗദർശിയാക്കുന്നത് സ്വാമി വിവേകാനന്ദനെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കഴിഞ്ഞ ഡിസംബർ മൂന്നിന് ആറു വയസുകാരിയെ ബിസ്കറ്റ് കാണിച്ച് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് കുട്ടിയുടെ അമ്മ താരാപുർ പൊലീസിന് നൽകിയ പരാതിയിന്മേലായിരുന്നു അന്വേഷണം.

Read Also: ജെഎസ്‌എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ ആര്‍ ഗൗരിയമ്മയെ മാറ്റി

ആദ്യഘട്ടത്തിൽ പൊലീസിന് പ്രതിയെക്കുറിച്ച് കാര്യമായ വിവരമൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ, പ്രാഥമികാന്വേഷണത്തിൽ തൊഴിലാളിയായ ഗുഡ്ഡുവാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് സമീപത്തുള്ള ആളുകളോട് അന്വേഷിച്ച് പ്രതിയെക്കുറിച്ച് ഉള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു.

Read Also: സംസ്ഥാനത്ത് ബ്ലൂ ഫ്ലാഗ് നേടിയ ഏക കടപ്പുറമായ കാപ്പാട് ബീച്ച് ഇനിമുതൽ സന്ദർശിക്കണമെങ്കിൽ 100രൂപ മുടക്കണം

പ്രതിയെ കണ്ടെത്താൻ പൊലീസ് ശ്രമിച്ചെങ്കിലും അത് വനടന്നില്ല. കാരണം, പ്രതി ഫോൺ ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. കൂടാതെ, വർഷങ്ങളായി ബന്ധുക്കളുമായി ഒരു ബന്ധവും പുലർത്തിയിരുന്നില്ല.

Read Also: ഭര്‍ത്താവിനെ കൊല്ലുന്ന ഭാര്യമാര്‍ക്കും പെന്‍ഷന്‍ നല്‍കണമെന്ന വിവാദ ഉത്തരവിറക്കി പഞ്ചാബ്‌ – ഹരിയാന ഹൈക്കോടതി

നിരവധി അന്വേഷണങ്ങൾക്കൊടുവിലാണ് പെൺകുട്ടിയെ ആനന്ദിൽ വച്ച് പൊലീസ് കണ്ടെത്തിയത്. പിന്നാലെ കുട്ടിയെ നാട്ടിലെത്തിക്കുക ആയിരുന്നു. തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button