കോഴിക്കോട്: വാസ്കോഡ ഗാമ കപ്പലിറങ്ങിയ ചരിത്രപ്രസിദ്ധമായ മണ്ണാണ് കോഴിക്കോടിലെ കാപ്പാട് ബീച്ച്. ഈ ബീച്ച് കാണാനായി ദിവസേനെ നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഇടക്കാലത്താണ് കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചത്. കോഴിക്കോട് നിവാസികൾ വളരെയധികം ആഹ്ലാദത്തോടെയാണ് അതിനെ വരവേറ്റത്. എന്നാൽ, ആ ആവേശം ഇപ്പോൾ ചെറിയ ഒരു ദുഃഖമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് കാപ്പാട് ബീച്ചിനെ സ്നേഹിക്കുന്നവർക്കും ഒഴിവു കിട്ടുമ്പോൾ എല്ലാം അവിടെ ചിലവിടാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക്.
Read Also: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ച നിലയിൽ
യഥാർത്ഥത്തിൽ കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് പദവി കിട്ടിയതോർത്ത്അ ഭിമാനിച്ചവർക്കുതന്നെ അതൊരു വിനയായി വന്നിരിക്കുകയാണ്. ഇവിടുത്തെ പ്രവേശനഫീസും ഫോട്ടോഗ്രഫിക്കും മറ്റുമുള്ള ഫീസുകളുമാണ് അതിന് കാരണം. മുതിർന്നവർക്ക് തന്നെ വിവിധ തരത്തിലുള്ള പ്രവേശനഫീസുകളാണ് ഇവിടെ ഉള്ളത്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ആണ് പ്രവേശന നിരക്കും മറ്റും നിശ്ചയിച്ചിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി കാപ്പാട് വാസ്കോഡ ഗാമ ബീച്ചിൽ ഒരു അറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
നോട്ടീസ് ബോർഡിൽ പറയുന്ന പ്രവേശനനിരക്ക് ഇങ്ങനെ – മുതിർന്നവർ (സ്റ്റാൻഡേർഡ്) – 25, കുട്ടികൾ (സ്റ്റാൻഡേർഡ്) – 10, മുതിർന്നവർ (പ്രീമിയം) – 100, കുട്ടികൾ (പ്രീമിയം) – 50, പ്രദേശ വാസികൾ (ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്) – 10, ഫോറിനർ – 150, ഫോറിൻ ചൈൽഡ് – 75, ഫോട്ടോഗ്രഫി / വീഡിയോഗ്രഫി – 1000, എന്നിങ്ങനെയാണ് കോഴിക്കോട് കാപ്പാട് ബീച്ചിലെ പ്രവേശന നിരക്കുകൾ.
Read Also: അയോദ്ധ്യാപുരിയിൽ രാമക്ഷേത്രം പണിയാൻ മാസ്റ്റർ പ്ലാൻ തയ്യാറായി കഴിഞ്ഞെന്ന് നേപ്പാൾ പ്രധാനമന്ത്രി
സംസ്ഥാനത്ത് ബ്ലൂ ഫ്ലാഗ് നേടിയ ഏക കടപ്പുറമാണ് കാപ്പാട്. കഴിഞ്ഞ മാസമായിരുന്നു കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചത്. അതേസമയം, ഡി ടി പി സിയുടെ ഈ ഉയർന്ന ടിക്കറ്റ് നിരക്കിനെതിരെ നിരവധി ട്രോളന്മാർ രംഗത്ത് എത്തിയിരിട്ടുണ്ട്; “കാപ്പാട് ബീച്ചിൽ ഇപ്പോൾ ആണ് വാസ്കോഡ ഗാമ വന്നിറങ്ങിയിരുന്നതെങ്കിൽ ഡി ടി പി സിക്ക് 150 രൂപ കൊടുക്കണം. എന്നാൽ, വെറും ഒരു 150 രൂപ കൊടുത്താൽ വാസ്കോഡ ഗാമയ്ക്ക് കാപ്പാട് ഇറങ്ങാൻ പറ്റുമായിരുന്നില്ല. കാരണം, അദ്ദേഹത്തിനൊപ്പം 170 പേർ കാപ്പാട് എത്തിയ സംഘത്തിൽ ഉണ്ടായിരുന്നതായാണ് പറയുന്നത്. അതുകൊണ്ടു തന്നെ ഇന്നാണ് ഗാമ കാപ്പാട് വന്നതെങ്കിൽ ചുരുങ്ങിയത് 25500 രൂപ ഡി ടി പി സിക്ക് കൊടുക്കേണ്ടി വന്നേനെ”.
Post Your Comments