KeralaLatest NewsNews

ജെഎസ്‌എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ ആര്‍ ഗൗരിയമ്മയെ മാറ്റി

1994 ല്‍ ജെഎസ്‌എസ് രൂപീകരിച്ച ശേഷം ആദ്യമായണ് ഗൗരിയമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറുന്നത്.

ആലപ്പുഴ: ജെഎസ്‌എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും കെ ആര്‍ ഗൗരിയമ്മയെ ഒഴിവാക്കി. നിലവിലെ പ്രസിഡന്റ് എ എന്‍ രാജന്‍ ബാബുവിനു ജെഎസ്‌എസ് ജനറല്‍ സെക്രട്ടറി സ്ഥാനം നൽകും.

ഗൗരിയമ്മയ്ക്ക് പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം നല്‍കി. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഗൗരിയമ്മയുടെ നിര്‍ദേശ പ്രകാരമാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയതിനു ശേഷം പ്രസിഡന്റ് സ്ഥാനം നല്‍കിയതെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. നിലവിലെ സെക്രട്ടറിയായ സഞ്ജീവ് സോമരാജനെ ആക്ടിങ് പ്രസിഡന്റായി നിയമിച്ചു.

read also:“ഇനി കേരളം വാഴാന്‍ പോകുന്നത് യുഡിഎഫാണ്, ഇവിടെ ആരെയും കുറ്റിയടിച്ച്‌ ഇരുത്തിയിട്ടില്ല” : കുഞ്ഞാലിക്കുട്ടി

1994 ല്‍ ജെഎസ്‌എസ് രൂപീകരിച്ച ശേഷം ആദ്യമായണ് ഗൗരിയമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button