എഴുപത്തിമൂന്നാമത് മന്‍ കി ബാത്തിൽ തൻ്റെ പേര് പരാമർശിച്ചതിൽ നന്ദി അറിയിച്ച് രാജപ്പൻ. രണ്ട് കാലിനും സ്വാധീനമില്ലാതെ വേമ്പനാട്ട് കായലിനെ സംരക്ഷിയ്ക്കുന്ന രാജപ്പനെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിലൂടെ അഭിനന്ദിച്ചിരുന്നു. മഹത്തായ ജോലിയാണ് രാജപ്പന്‍ ചെയ്യുന്നത് എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
Also Read:കൊവിഡിനെ തോൽപ്പിച്ച് ചിന്നമ്മ തമിഴ്നാട്ടിലേക്ക്; സ്വീകരിക്കാൻ ആയിരങ്ങൾ, ഇനി തീ പാറും കളികൾ?
തൻ്റെ പേര് പറഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ട്. തന്റെ സേവനം എടുത്തു പറഞ്ഞതിൽ നരേന്ദ്ര മോദിയ്ക്ക് നന്ദിയുണ്ടെന്നും രാജപ്പൻ ജനം ടിവിയോട് പറഞ്ഞു. ജന്മനാ രണ്ട് കാലിലും സ്വാധീനമില്ലാത്തയാളായ രാജപ്പന്‍ കായലില്‍ വലിച്ചെറിയുന്ന കുപ്പി പെറുക്കി വിറ്റാണ് ജീവിയ്ക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് കോട്ടയം സ്വദേശിയായ ഇദ്ദേഹത്തെ ലോകം അറിഞ്ഞത്.
പൊളിഞ്ഞു വീഴാറായ വീട്ടിലാണ് രാജപ്പന്റെ താമസം. വീട്ടില്‍ വൈദ്യുതിയില്ല. രാവിലെ ആറ് മണിയാകുമ്പോള്‍ രാജപ്പന്‍ വളളവുമായി കായലിലിറങ്ങും. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താന്‍. ഏഴ് വര്‍ഷമായി രാജപ്പന്‍ ഈ തൊഴില്‍ ചെയ്യുകയാണ്. തന്റെ ജോലിയില്‍ രാജപ്പന്‍ വളരെ സന്തുഷ്ടനുമാണ്.
Post Your Comments