Latest NewsNewsIndia

കൊവിഡിനെ തോൽപ്പിച്ച് ചിന്നമ്മ തമിഴ്നാട്ടിലേക്ക്; സ്വീകരിക്കാൻ ആയിരങ്ങൾ, ഇനി തീ പാറും കളികൾ?

ശശികല ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങി

അഴിമതിക്കേസിലെ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ എ.ഐ.എ.ഡി.എം.കെ മുന്‍ നേതാവ് വി.കെ ശശികല ആശുപത്രി വിട്ടു. ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ശശികലയെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കൊവിഡിനെ തോൽപ്പിച്ച് ചിന്നമ്മ തിരിച്ചെത്തുകയാണെന്നാണ് പാർട്ടി അംഗങ്ങൾ പറയുന്നത്.

Also Read: തോന്നിയതു പോലെ ആളുകള്‍ക്കു കയറാന്‍ ക്ഷേത്രങ്ങള്‍ കനിമൊഴിയുടെ കിടപ്പുമുറി പോലെയാണോ? ബിജെപി നേതാവിനെതിരെ ഖുഷ്ബു

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ശശികല ആശുപത്രി വിട്ടത്. വീല്‍ചെയറില്‍ ഇരുന്ന് പുറത്തിറങ്ങിയ ശശികലയെ കാണാന്‍ വലിയൊരു ആരാധകക്കൂട്ടം തന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ മുദ്രാവാക്യം വിളിക്കുകയും ആഹ്ലാദാരവം മുഴക്കുകയും ചെയ്തു. അണികളെ കൈകൾ കൂപ്പി അഭിവാദ്യം ചെയ്ത ശശികല കാറിൽ കയറി പോവുകയായിരുന്നു.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് 2017 ലാണ് ശശികല ജയിലിലായത്. തിരിച്ചെത്തുന്ന ശശികല വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുമെന്നും ഇനി തീ പാറുന്ന കളികൾ നടക്കുമെന്ന വിശ്വാസത്തിലാണ് ശശികലയുടെ അണികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button