Latest NewsNewsIndiaInternational

മുതലെടുത്ത് പാകിസ്ഥാൻ, പാക്ക് സ്ലീപ്പർ സെല്ലുകൾ സജീവം; ഡൽഹിയിലെ അക്രമങ്ങൾക്കു പിന്നിൽ ശത്രുരാജ്യം? പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്ഥാൻ ഇന്ത്യയിലേക്ക് ആയുധങ്ങളും ഹെയ്റോയിനും കടത്തുന്നു

കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ ആരംഭിച്ച പ്രതിഷേധത്തിനു ശേഷം പാകിസ്ഥാനിൽ നിന്നുള്ള ആയുധക്കടത്ത് വർധിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. പാകിസ്ഥാൻ കർഷക സമരം മുതലെടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കാർഷികനിയമങ്ങൾക്കെതിരെ നടന്ന പ്രതിഷേധങ്ങളെ പിന്തുണച്ച വ്യക്തിയാണ് അമരീന്ദർ സിങ്.

കർഷക സമരം ശക്തമായതിനു ശേഷം അതിർത്തിയിലെ അസ്വസ്ഥതകളും പ്രശ്നങ്ങളും വർധിച്ചു. ഡ്രോണുകൾ വഴി പാകിസ്ഥാൻ ഇന്ത്യയിലേക്ക് ആയുധങ്ങളും പണാവും ഹെയ്റോയിനും കടത്തുന്നുണ്ടെന്നും ഈ വിഷയം കേന്ദ്രത്തെ ബോധിപ്പിച്ചിട്ടുണ്ടെന്നും അമരീന്ദർ സിങ് വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.

Also Read: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കുള്ള റിവിഷൻ ക്ലാസുകൾ ഇന്നു മുതൽ വിക്ടേഴ്സ് ചാനലിൽ

രാജ്യത്തിനെതിരെ പാക്കിസ്ഥാനും ചൈനയും ഗൂഢാലോചന നടത്തുകയാണ്. ഒക്ടോബറിൽ കാർഷിക സമരം ആരംഭിച്ചത് മുതൽ പഞ്ചാബിൽ പ്രശ്നങ്ങളുണ്ടാക്കാനാണ് പാകിസ്ഥാൻ്റെ ശ്രമങ്ങൾ. ആരെയും അടച്ചാക്ഷേപിക്കാനല്ല താനിത് പറയുന്നതെന്നും റിപ്പബിക് ദിനത്തിൽ ഡൽഹിയിൽ നടന്ന അക്രമങ്ങൾക്കു പിന്നിൽ പാക്കിസ്ഥാനാണോ എന്നത് കണ്ടുപിടിക്കേണ്ടത് അന്വേഷണ ഏജൻസികളാണെന്നും അമരീന്ദർ പറഞ്ഞു.

പഞ്ചാബിനെ ലക്ഷ്യമിട്ടുളള പാക്ക് സ്ലീപ്പർ സെല്ലുകൾ സംസ്ഥാനത്ത് സജീവമാണെന്നും അമരീന്ദർ പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ കർഷകരിൽ ഒരു വിഭാഗം ഡൽഹിയിൽ നടത്തിയ അഴിഞ്ഞാട്ടം കർഷക സംഘടനകളെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതോടെ, പ്രതിഷേധത്തിൽ നിന്നും പിന്മാറി അതിർത്തിയിലേക്ക് മടങ്ങാൻ യഥാർത്ഥ കർഷകരോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button