KeralaNattuvarthaLatest NewsNews

ചെന്നിത്തലയും സരിതയും കൊല്ലൂരിൽ എത്തിയത് ഒരേ ദിവസം; യാദൃശ്ചികമെന്ന് പറയാൻ കഴിയില്ലെന്ന് സിപിഎം നേതാവ്

'ചെന്നിത്തലയും സരിതയും ഒരേ ദിവസം കൊല്ലൂരില്‍ എത്തിയതെന്തിന്?' ആരോപണവുമായി സി പി എം നേതാവ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും സോളാർ കേസ് പ്രതി സരിത എസ് നായരിനുമെതിരെ സി പി എം നേതാവ് വി പി പി മുസ്‌തഫ. സരിതയും ചെന്നിത്തലയും എങ്ങനെയാണ് ഒരേദിവസം കൊല്ലൂരിൽ എത്തിയതെന്ന് മുസ്തഫ ചോദിക്കുന്നു. ഇന്നലെ ഇരുവരും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് മുസ്തഫയുടെ ചോദ്യം.

Also Read: ‘അവാർഡ് മേശപ്പുറത്ത് വെച്ചേക്കാം, എടുത്തുകൊണ്ട് പൊയ്ക്കോ’; സർക്കാരിനെയും ആരോഗ്യവകുപ്പിനെയും പരിഹസിച്ച് ശ്രീജിത് പണിക്കർ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്രയുടെ ഭാഗമായിട്ടായിരുന്നു ചെന്നിത്തല കൊല്ലൂരിൽ എത്തിയത്. അന്നേദിവസം തന്നെയാണ് സരിതയുമെത്തിയത്. കാസര്‍കോടിന് അപ്പുറത്ത് കര്‍ണാടകത്തിലെ കൊല്ലൂരില്‍ എങ്ങനെയാണ് ഒരേദിവസം ഇരുവരും എത്തിയതെന്നാണ് മുസ്‌തഫ ചോദിക്കുന്നത്.

ഉമ്മന്‍ചാണ്ടിയെ ഉയര്‍ത്തികാട്ടാനുളള ഹൈക്കമാന്‍ഡ് തീരുമാനം വന്നതോടെ രമേശ് ചെന്നിത്തല ദു:ഖിതനാണെന്നാണ് മുസ്‌തഫ പറയുന്നത്. കോണ്‍ഗ്രസിനകത്ത് നേതൃപോര് വളരെ രൂക്ഷമായി വരികയാണ്. ജാഥ ആരംഭിക്കുന്നതിന്റെ തലേ ദിവസം യാദൃശ്ചികമായിട്ടാണ് ഇരുവരും അവിടെയെത്തിയതെന്ന് സാമാന്യം നമുക്ക് പറയാന്‍ കഴിയുമോയെന്നും മുസ്‌തഫ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button