ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയെ അനുഗമിച്ചുകൊണ്ട് വരാനിരിക്കുന്നത് ഒരു ഫംഗസ് അണുബാധ ആയിരിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍. കാൻഡിഡ ഓറിസ് എന്ന് പേരുള്ള ഫംഗസ് അണുബാധയായിരിക്കും വ്യാപനസാധ്യത ഉണ്ടാക്കുക എന്നാണ് വിദഗ്ധര്‍ അറിയിച്ചിരിക്കുന്നത്. പൂര്‍ണ്ണമായ ഒരു പകര്‍ച്ചവ്യാധി എന്നാണ് ഇതിനെ ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്.
Read Also: ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടയിൽ അപകടം ; 5 പേർക്ക് പരിക്ക്
സെന്റ്റേഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആൻറ്റ് പ്രിവൻഷൻ റിപ്പോര്‍ട്ട് പ്രകാരം ഫംഗസ് രക്തപ്രവാഹത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അതിമാരകമായേക്കാം. ഇത് മരണങ്ങള്‍ക്ക് വരെ കാരണമാകുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സാധാരണയായി ആരോഗ്യസംരക്ഷണ ക്രമീകരണങ്ങളിൽ ശരീരത്തിൽ പ്രവേശിക്കുന്ന ട്യൂബുകളിലൂടെ ഫംഗസ് രക്തത്തിലേക്ക് പകരാൻ സാധിക്കുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
Read Also: റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമം ; യുവാവ് അറസ്റ്റിൽ
2009ലാണ് കാൻഡിഡ ഓറിസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് . ലണ്ടനിലെ ഇംപീരിയൽ കോളേജിലെ എപ്പിഡെമിയോളജിസ്റ്റ് ജോഹന്ന റോഡ്‌സിൻറ്റെ വിലയിരുത്തലിൽ ഇതിന് ആൻറ്റിഫംഗൽ മരുന്നുകൾക്ക് മിക്കവാറും സ്വാധീനമില്ല. എന്നാൽ, ആശങ്ക ഉയര്‍ത്തുന്ന കാര്യമാണിത്. ഇംഗ്ലണ്ടിൽ 2016ലും ഇതേ ഫംഗസ് വ്യാപിച്ചിരുന്നു. ഈ ഫംഗസ് മരുന്ന് മൂലം പ്രതിരോധിക്കാൻ സാധിക്കുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കാൻഡിഡ ഓറിസ് ഏറെ ഭയപ്പെടുത്തുന്ന ഒന്നാണ്. അതിന് പ്രധാന കാരണം നിർജീവമായ പ്രതലങ്ങളിൽ ദീർഘനേരം നീണ്ടുനിൽക്കാനാകുമെന്നതാണ്. എന്നാൽ, ഈ ഫംഗസ് എവിടെ നിന്നാണ് വന്നതെന്ന് ആർക്കും അറിയില്ല. കറുത്ത തടാകത്തിൽ നിന്നും ഉണ്ടായതാണെന്ന് സംശയിക്കുന്നു. കാൻഡിഡ ഓറിസ് പോലുള്ള രോഗങ്ങള്‍ അടുത്ത മഹാമാരിയാകുന്നതിന് മുമ്പ് മികച്ച ആയുധങ്ങൾ വികസിപ്പിക്കുന്നത് നിർണായകമാണെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
Post Your Comments