CricketLatest NewsIndiaNews

ആരോഗ്യ നില തൃപ്​തികരം; ഗാംഗുലി ഇന്ന്​ ആശുപത്രി വിടും

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ്​ കൺട്രോൾ ബോർഡ്​ അധ്യക്ഷൻ സൗരവ്​ ഗാംഗുലി ഇന്ന്​ ആശുപത്രി വി​ട്ടേക്കുമെന്ന് സൂചന. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തി​െൻറ ആരോഗ്യനില തൃപ്​തികരമാണ് എന്നാണ് ലഭിക്കുന്ന വിവരം​. ഗാംഗുലി ചികിത്സയിലിരിക്കുന്ന സ്വകാര്യ ആശുപത്രിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിക്കുകയുണ്ടായി.

ഗാംഗുലിയെ​ വ്യാഴാഴ്​ച ആനജിയോപ്ലാസ്​റ്റിക്ക്​ വിധേയനാക്കിയിരുന്നു. രണ്ട്​ സ്​റ്റെൻറ്​ കൂടി അദ്ദേഹത്തി​െൻറ ഹൃദയ ധമനിയിൽ സ്ഥാപിച്ചിട്ടുണ്ട് ഇപ്പോൾ​.

”ഗാംഗുലിയുടെ ആരോഗ്യനില തൃപ്​തികരമാണ്​. ഇന്ന്​ ഡോക്​ടർ പരിശോധിച്ച ശേഷം അദ്ദേഹ​ത്തെ ഡിസ്​ചാർജ്ജ്​ ചെയ്യും. അദ്ദേഹത്തെ സംബന്ധിച്ച എല്ല ഘടകങ്ങളും തൃപ്​തികരമാണ്​.” -ആശുപത്രി വൃത്തങ്ങൾ പറഞ്ഞതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട്​ ചെയ്യുകയുണ്ടായി.

ആൻജിയോപ്ലാസ്​റ്റിയെ തുടർന്ന് വ്യാഴാഴ്​ച രാത്രിയിൽ​ ഗാംഗുലി ഐ.സി.യുവിലായിരുന്നു. പ്രമുഖ ഹൃദ്രോഗ വിദഗ്​ധരായ ഡോ. ദേവി ഷെട്ടി, ഡോ. അശവിൻ മേഹ്​ത്ത എന്നീ ഡോക്​ടർമാരുൾപ്പെടുന്ന സംഘമാണ്​ അദ്ദേഹത്തെ ആൻജിയോപ്ലാസ്​റ്റി ചെയ്​തത്​.

ബുധനാഴ്​ചയാണ്​ ഗാംഗുലിയെ ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന്​ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഇൗ മാസംആദ്യം ഗാംഗുലിക്ക്​ നേരിയ തോതിൽ ഹൃദയാഘാതം നേരിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button