ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അധ്യക്ഷൻ സൗരവ് ഗാംഗുലി ഇന്ന് ആശുപത്രി വിട്ടേക്കുമെന്ന് സൂചന. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിെൻറ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ലഭിക്കുന്ന വിവരം. ഗാംഗുലി ചികിത്സയിലിരിക്കുന്ന സ്വകാര്യ ആശുപത്രിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിക്കുകയുണ്ടായി.
ഗാംഗുലിയെ വ്യാഴാഴ്ച ആനജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. രണ്ട് സ്റ്റെൻറ് കൂടി അദ്ദേഹത്തിെൻറ ഹൃദയ ധമനിയിൽ സ്ഥാപിച്ചിട്ടുണ്ട് ഇപ്പോൾ.
”ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്ന് ഡോക്ടർ പരിശോധിച്ച ശേഷം അദ്ദേഹത്തെ ഡിസ്ചാർജ്ജ് ചെയ്യും. അദ്ദേഹത്തെ സംബന്ധിച്ച എല്ല ഘടകങ്ങളും തൃപ്തികരമാണ്.” -ആശുപത്രി വൃത്തങ്ങൾ പറഞ്ഞതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുകയുണ്ടായി.
ആൻജിയോപ്ലാസ്റ്റിയെ തുടർന്ന് വ്യാഴാഴ്ച രാത്രിയിൽ ഗാംഗുലി ഐ.സി.യുവിലായിരുന്നു. പ്രമുഖ ഹൃദ്രോഗ വിദഗ്ധരായ ഡോ. ദേവി ഷെട്ടി, ഡോ. അശവിൻ മേഹ്ത്ത എന്നീ ഡോക്ടർമാരുൾപ്പെടുന്ന സംഘമാണ് അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റി ചെയ്തത്.
ബുധനാഴ്ചയാണ് ഗാംഗുലിയെ ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇൗ മാസംആദ്യം ഗാംഗുലിക്ക് നേരിയ തോതിൽ ഹൃദയാഘാതം നേരിട്ടിരുന്നു.
Post Your Comments