തിരുവനന്തപുരം : കൊറോണ വ്യാപനം സംസ്ഥാനത്ത് രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിയ്ക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. വൈറസ് പകര്‍ച്ച നിയന്ത്രിക്കാന്‍ ബാക്ക് ടു ബേസിക്‌സ് ക്യാംപെയ്ന്‍ ഉടന്‍ ആരംഭിയ്ക്കുമെന്ന് ആരോഗ്യ വകുപ്പ് അറിച്ചു. തുടക്കത്തില്‍ കാട്ടിയ ജാഗ്രതയിലേക്ക് മടങ്ങി പോവുക എന്ന ലക്ഷ്യത്തോടെയാണ് ബാക്ക് ടു ബേസിക്‌സ് ക്യാംപെയ്ന്‍ ആരംഭിയ്ക്കുന്നത്.
കൊറോണ മാനദണ്ഡങ്ങളെപ്പറ്റി പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിയ്ക്കുകയാണ്
ക്യാംപെയ്‌നിന്റെ ലക്ഷ്യം. സംസ്ഥാനത്ത് കൊറോണ കേസുകള്‍ കൂടിയത് മെയ് മാസത്തിന് ശേഷമാണ്. ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് ആളുകള്‍ മടങ്ങിയതോടെ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു. തിരഞ്ഞെടുപ്പ്, കൂട്ടായ്മകള്‍, ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷം, സ്‌കൂളുകള്‍ തുറന്നത് ഇതെല്ലാം വ്യാപനത്തിന് വഴി വെച്ചു. തുടക്കത്തില്‍ പൊതുജനങ്ങള്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാട്ടുന്നില്ലെന്നാണ് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കുന്നതിനായുള്ള നടപടികള്‍ പോലീസും ആരംഭിച്ചു.
Post Your Comments