അഗർത്തല: ത്രിപുരയിൽ 37കാരനായ ബി.ജെ.പി പ്രവർത്തകൻ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയിരിക്കുന്നു. ദലായ് ജില്ലയിലെ ജലചന്ദ്ര കർബരിപര പ്രദേശത്തെ വീട്ടിലാണ് കൃപ രഞ്ജൻ ചക്മയെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.
കൊലപാതകവുമായി ബന്ധെപ്പട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കൃപ രഞ്ജന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ശേഷം മൂന്നംഗസംഘം ബി.ജെ.പി നേതാവിനുനേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ത്രിപുര ട്രൈബൽ ഏരിയ ഓട്ടോണമസ് ജില്ല കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൊലപാതകമെന്നും സംഭവത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ബി.ജെ.പി ആരോപിച്ചു.
Post Your Comments