തിരുവനന്തപുരം : രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്‍റെ ‘ഐശ്വര്യ കേരളയാത്ര’ നാളെ കാസര്‍ഗോഡ് നിന്ന് ആരംഭിക്കും .യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് അവസാനിക്കും.
Read Also : കര്‍ഷകസമരത്തിനിടെ അക്രമം : സിംഘുവില്‍ 44 പേര്‍ അറസ്റ്റിൽ
നാളെ വൈകിട്ട് 4 മണിക്ക് ആണ് യാത്ര ആരംഭിക്കുക. കുമ്പളയിൽ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്യും. 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ചാണ് ഐശ്വര്യ കേരളയാത്ര തിരുവനന്തപുരത്ത് അവസാനിക്കുന്നത്. ‘സംശുദ്ധം, സദ്ഭരണം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യാത്ര നടക്കുക. യുഡിഎഫ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി കെ കുഞ്ഞാലിക്കുട്ടി, എം എം ഹസ്സന്‍, പി ജെ ജോസഫ്, എന്‍ കെ പ്രേമചന്ദ്രന്‍, അനൂപ് ജേക്കബ്, സി പി ജോണ്‍, ജി ദേവരാജന്‍, ജോണ്‍ ജോണ്‍, വി ഡി സതീശന്‍ (കോ-ഓര്‍ഡിനേറ്റര്‍) തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Post Your Comments