Latest NewsNewsIndia

കര്‍ഷകസമരത്തിനിടെ അക്രമം : സിംഘുവില്‍ 44 പേര്‍ അറസ്റ്റിൽ

ന്യൂഡല്‍ഹി : കര്‍ഷകസമരത്തിനിടെ ഉണ്ടായ അക്രമസംഭവങ്ങളിൽ 44 പേര്‍ അറസ്റ്റിലായി. അലിപൂര്‍ എസ്‌എച്ച്‌ഒയെ വാളുമായി ആക്രമിച്ച യുവാവും അറസ്റ്റിലായിട്ടുണ്ട്. രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി. അതിനിടെ ഡല്‍ഹി -യുപി അതിര്‍ത്തിയായ ഗാസിപൂരിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. രക്തസാക്ഷി ദിനമായ ഇന്ന് ജനസഭ സംഘടിപ്പിക്കാനും ഉപവസിക്കാനുമാണ് കര്‍ഷക സംഘടനകളുടെ ആഹ്വാനം.

Read Also : ഐ.എഫ്.എഫ്‍.കെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും

സിംഘുവില്‍ കര്‍ഷകര്‍ക്കെതിരെ ഒരു വിഭാഗം പ്രതിഷേധക്കാര്‍ എത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. കര്‍ഷകരുടെ സമരവേദിയിലെത്തിയ പ്രതിഷേധക്കാര്‍ സമരവേദികളില്‍ ചിലത് തല്ലിപ്പൊളിച്ചു. പ്രദേശത്ത് കര്‍ഷകരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. സ്ഥലത്ത് വന്‍ കല്ലേറും സംഘര്‍ഷാവസ്ഥയും നിലനിന്നു. തുടര്‍ന്ന് ഇരുകൂട്ടരെയും മാറ്റുന്നതിനായി പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

സംഘര്‍ഷത്തില്‍ ഒരു എസ്‌എച്ച്‌ഒ ഉള്‍പ്പടെ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. അലിപൂര്‍ എസ്‌എച്ച്‌ഒ പ്രദീപ് പലിവാളിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. കേന്ദ്രസേനയും പൊലീസും തടയാതിരുന്നതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ അരികിലേക്ക് എത്തിച്ചേര്‍ന്നതും സംഘര്‍ഷാവസ്ഥയുണ്ടായതുമെന്ന് കര്‍ഷകസംഘടനകള്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button