
മനാമ: കൊറോണ വൈറസ് ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. 84കാരനായ സ്വദേശിയാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 372 ആയി. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ 387 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ചികിത്സയിലുള്ളവരിൽ 327 പേർ രോഗമുക്തരായി. പുതിയ കേസുകളിൽ 159 പേർ പ്രവാസികളാണ്. നിലവിൽ മൊത്തം ചികിത്സയിലുള്ള 3467 പേരിൽ 24 പേരുടെ നില ഗുരുതരമാണ്.
Post Your Comments