റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ ആക്രമണം അഴിച്ചുവിട്ട കലാപകാരികളിൽ നിരവധിയാളുകൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം സിംഘു അതിർത്തിയിലും സമാനമായ സംഭവം അരങ്ങേറി. റോഡുകളിൽ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് സമരം ചെയ്തുവന്ന കർഷകരുമായി പ്രദേശവാസികൾ സംഘർഷത്തിൽ ഏർപ്പെട്ടിരുന്നു. ഇത് നിയന്ത്രിക്കാനെത്തിയ പൊലീസുകാർക്ക് നേരെ കർഷകർ ആക്രമാസക്തമായിട്ടാണ് പെരുമാറിയത്.
Also Read:രാമക്ഷേത്ര നിര്‍മ്മാണം ; ഒരു കോടി രൂപ നല്‍കി ഋഷികേശിലെ ഗുഹകളില്‍ ഋഷി തുല്യ ജീവിതം നയിക്കുന്ന സ്വാമി
വെള്ളിയാഴ്ച സിംഘു അതിർത്തിയി ഉണ്ടായ ഏറ്റുമുട്ടലിനിടെ പൊലീസ് ഉദ്യോഗസ്ഥനെ വാളുകൊണ്ട് ആക്രമിച്ച കർഷകൻ ഉൾപ്പെടെ 44 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ‘ഞങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം വേണം’ എന്ന് പറഞ്ഞായിരുന്നു സിംഘുവിലെ പ്രതിഷേധ സ്ഥലത്തേക്ക് ഇരച്ചെത്തിയ നാട്ടുകാർ കർഷകരെ കൈകാര്യം ചെയ്തത്. കർഷക് തിരിച്ചും ആക്രമിച്ചു.
ഏറ്റുമുട്ടൽ തടയാൻ പൊലീസ് കണ്ണീർ വാതകവും ലാത്തിയും പ്രയോഗിച്ചു. ഇതിനിയിലാണ് കർഷകരുടെ കൂട്ടത്തിൽ നിന്നും ഒരാൾ വടിവാളുകൊണ്ട് പൊലീസിനെ ആക്രമിച്ചത്. അക്രമത്തിൽ ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് പാലിവാൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
Post Your Comments