ഋഷികേശ് : അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഒരു കോടി രൂപ സംഭാവന നല്‍കി ഋഷികേശിലെ ഗുഹകളില്‍ ഋഷി തുല്യ ജീവിതം നയിക്കുന്ന സ്വാമി. സ്വാമി ശങ്കര്‍ദാസ് എന്ന 83കാരനാണ് രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഒരു കോടി രൂപ നല്‍കിയത്. ഒരു കോടി രൂപയുടെ ചെക്കുമായി ഒരു സ്വാമി എത്തിയപ്പോള്‍ ഞെട്ടിപ്പോയെന്നാണ് ബാങ്ക് അധികൃതര്‍ പറഞ്ഞത്.
എന്നാല്‍ അദ്ദേഹത്തിന്റെ ബാങ്ക് ബാലന്‍സ് പരിശോധിച്ചപ്പോള്‍ ആവശ്യത്തിനുള്ള തുക അതിലുണ്ടെന്ന് വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ തന്നെ സ്ഥലത്തെ ആര്‍എസ്എസ് നേതാക്കളെ വിവരം അറിയിച്ചു. ഇവര്‍ ബാങ്കിലെത്തിയാണ് രാം മന്ദിര്‍ ട്രസ്റ്റിലേക്ക് സംഭാവന നല്‍കാന്‍ വേണ്ട സഹായങ്ങള്‍ സ്വാമിക്ക് ചെയ്തു കൊടുത്തത്.
” അരനൂറ്റാണ്ടിലധികമായി ഞാന്‍ ഒരു ഗുഹയിലാണ് കഴിഞ്ഞു വരുന്നത്. സന്യാസിയായ ഞാന്‍ ഈ ഗുഹകള്‍ സന്ദര്‍ശിയ്ക്കാനെത്തുന്ന ഭക്തര്‍ നല്‍കുന്ന ദാനം കൊണ്ടാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. വിഎച്ച്പിയുടെ ക്യാംപെയ്‌നെ കുറിച്ച് അറിഞ്ഞതോടെ കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്വപ്നം കണ്ടു വരുന്ന രാമക്ഷേത്രത്തിനായി ഒരു തുക സംഭാവന ചെയ്യാന്‍ തീരുമാനിയ്ക്കുകയായിരുന്നു.” – ശങ്കര്‍ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
” സംഭാവന ശേഖരിയ്ക്കുക എന്നതിലുപരി, ദാസിനെപ്പോലെയുള്ള രാമഭക്തര്‍ക്കിടയില്‍ ഐക്യവും സേവനവും ഉണ്ടാക്കുക എന്നതാണ് വിഎച്ച്പിയുടെ പ്രചാരണത്തിന്റെ ലക്ഷ്യം. ഇതുവരെ അഞ്ചുകോടി രൂപയാണ് ഞങ്ങള്‍ ശേഖരിച്ചത്. മനസില്‍ ഉദ്ദേശിച്ചതിനെക്കാള്‍ മൂന്നിരട്ടി തുകയാണിത്. എന്നിരുന്നാലും എത്ര രൂപ ലഭിച്ചു എന്നതില്‍ അല്ല അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നതിനായി രാമഭക്തരായ എത്ര ആളുകള്‍ മുന്നോട്ട് വരുന്നു എന്നതിലാണ് കാര്യം” – വിഎച്ച്പി രാം മന്ദിര്‍ ഡൊണേഷന്‍ ക്യാംപെയ്ന്‍ ഉത്തരാഖണ്ഡ് ഇന്‍ ചാര്‍ജ് രണ്‍ദീപ് പൊഖ്രിയ പറഞ്ഞു.
Post Your Comments