Latest NewsNewsIndia

“ഗാസിപ്പൂരില്‍ തങ്ങുന്നത് പണത്തിനും മദ്യത്തിനും വേണ്ടി” ; കർഷക സമരത്തില്‍ പങ്കെടുക്കുന്നയാളുടെ സംഭാഷണം പുറത്ത്

ന്യൂഡെല്‍ഹി : കർഷക സമരം സ്‌പോണ്‍സേര്‍ഡ് സമരമെന്ന വാദം ശക്തിപ്പെടുത്തുന്ന വിവരങ്ങളാണ് ബിജെപി ദല്‍ഹി വക്താവ് നീതു ദബസ് ട്വിറ്ററില്‍ പങ്കുവച്ച ശബ്ദരേഖയിലുള്ളത്. ശബ്ദരേഖ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി. രണ്ടുപേര്‍ തമ്മില്‍ ഫോണില്‍ സംസാരിക്കുന്നതാണ് ശബ്ദരേഖയിലുള്ളത്.

Read Also : തെരഞ്ഞെടുപ്പിൽ സൈബർ പ്രചാരണത്തിന് ട്രോളന്മാരെ ക്ഷണിച്ച് സിപിഎം

കേന്ദ്രസര്‍ക്കാര്‍ നല്ലകാര്യമാണ് ചെയ്യുന്നതെന്നും ഇവര്‍(ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ സമരം ചെയ്യുന്നവര്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്നും ശബ്ദരേഖയില്‍ കേള്‍ക്കാം. ദിവസവും രാത്രികാലങ്ങളില്‍ പുറത്ത് മദ്യം ലഭിക്കുമെന്നും രണ്ടായിരം മുതല്‍ മൂവായിരം രുപവരെ പകല്‍ ലഭിക്കുമെന്നും സമരത്തില്‍ പങ്കെടുക്കുന്നയാള്‍ സുഹൃത്തിനോട് പറയുന്നു. സമരത്തില്‍ പങ്കെടുക്കുന്നതുകൊണ്ട് വീട്ടിലെ കാര്യങ്ങള്‍ നല്ലരീതിയില്‍ നടക്കുന്നുവെന്നും തറന്നുപറയുന്നത് കേള്‍ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button