തിരുവനന്തപുരം: സൈബർ പ്രചാരണത്തിന് ട്രോളർമാരുടെ സഹായം തേടി സിപിഎം. ഫേസ്ബുക്ക് പേജിലൂടെയാണ് പാർട്ടിയുടെ പ്രചാരണ പരിപാടികൾക്ക് ട്രോളർമാരെ ക്ഷണിച്ചുകൊണ്ടുളള അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്.കേരളത്തിലെ വികസനങ്ങൾ ലളിതവും സരളവുമായി ജനങ്ങളിലേക്കെത്തിക്കുന്നതിനാണ് ട്രോളന്മാരുടെ സഹായം തേടുന്നതെന്നാണ് അറിയിപ്പിലെ വിശദീകരണം.
ശൂന്യതയിൽ നിന്ന് വ്യാജവാർത്തകളെഴുതുന്ന മാധ്യമങ്ങൾക്കെതിരെ ആക്ഷേപഹാസ്യത്തിന്റെ മൂർച്ചയുള്ള ട്രോളുമായി വരുന്ന ട്രോളന്മാരുടെ കൂട്ടായ്മ തെരഞ്ഞെടുപ്പ് കാലത്ത് മുതൽകൂട്ടായിരിക്കുമെന്നും കുറിപ്പിൽ പറയുന്നു. ട്രോളൻമാർക്ക് രജിസ്റ്റർ ചെയ്യാനുളള ലിങ്കും നൽകിയിട്ടുണ്ട്.
https://www.facebook.com/CPIMKerala/posts/3513348062128371?__cft__[0]=AZXuPzm3CcmugOHjYO9jakGsutXYDZwr9RgO-7MdlgSEgyIcNvj76HzoYXyQWGipP5–vbbiX4wTIMChCEPBft0DccWn–BlaorCUqelHKJNbMT-uAROEwgXkrvKsouhiGq2nzcKhYtxN40evX4XSGy-&__tn__=%2CO%2CP-R
പറഞ്ഞാലും പറഞ്ഞാലും തീരാത്ത വികസന പ്രവർത്തനങ്ങളുടെ ചരിത്രമുണ്ട് അഞ്ച് വർഷത്തെ കേരളത്തിന് പറയാനെന്ന മുഖവുരയോടെയാണ് ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. എന്തില്ലെന്ന് ചോദിക്കുമ്പോൾ റേഷനില്ലെന്ന് പറയുന്ന കാലത്തുനിന്ന് റേഷനും കിറ്റുമുണ്ട്, ഇല്ലാത്തത് പവർകട്ടാണ് എന്ന് പറയുന്ന കാലത്തേക്ക് നാമെത്തിയിരിക്കുന്നുവെന്നും പരസ്യത്തിൽ അവകാശപ്പെട്ടിരിക്കുന്നു.
Post Your Comments