CricketLatest NewsNewsIndiaSports

‘ഡൽഹി കത്തിയെരിയുന്നത് കാണാനാണ് കെജ്‌രിവാൾ ആഗ്രഹിക്കുന്നത്’; ആഞ്ഞടിച്ച് ഗൗതം ഗംഭീർ

രാഷ്ട്രീയ നേട്ടമാണ് കെജ്‌രിവാൾ ലക്ഷ്യമിടുന്നതെന്നും അതിനാലാണ് പ്രതികരിക്കാത്തതെന്നും ഗൗതം ഗംഭീർ ആരോപിച്ചു

റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിയുടെ മറവിൽ ചെങ്കോട്ടയിൽ നടന്ന അനിഷ്ടസംഭവങ്ങളോട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രതികരിക്കാത്തതിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി എം.പി ​ഗൗതം ​ഗംഭീർ. രാഷ്ട്രീയ നേട്ടമാണ് കെജ്‌രിവാൾ ലക്ഷ്യമിടുന്നതെന്നും അതിനാലാണ് പ്രതികരിക്കാത്തതെന്നും ഗൗതം ഗംഭീർ ആരോപിച്ചു.

റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന സംഘർഷങ്ങളോട് പ്രതികരിക്കാതെ, ഡൽഹി കത്തിയെരിയുന്നത് കാണാനാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആഗ്രഹിക്കുന്നതെന്ന് ഗൗതം ഗംഭീർ ട്വീറ്റ് ചെയ്തു. പഞ്ചാബിൽ ആം ആദ്മി പാർട്ടിക്കുള്ള സാദ്ധ്യതകൾ ഇല്ലാതാക്കരുത് എന്ന ലക്ഷ്യത്തോടെയാണ്, കർഷകർ നടത്തിയ ട്രാക്ടർ പരേഡിൽ ഉടലെടുത്ത സംഘർഷത്തെ അപലപിക്കാൻ പോലും കെജ്‌രിവാൾ തയ്യാറാകാതിരുന്നത് എന്നും ഗൗതം ഗംഭീർ ആരോപിച്ചു.

Also Read: പട്ടാപകൽ കള്ളൻ വീട്ടിൽ കയറി ഉറങ്ങി കിടന്ന യുവതിയുടെ മാല മോഷ്ടിക്കാൻ ശ്രമം

അതേസമയം, സംഘർഷത്തിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നൂറുകണക്കിന് പൊലീസുകാർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രതിഷേധത്തിൽ 400 വർഷം പഴക്കമുള്ള ചരിത്ര സ്മാരകത്തിന് കേടുപാടുകൾ സംഭവിച്ചതായി കേന്ദ്ര സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ് മന്ത്രി പ്രഹ്ലാദ് പട്ടേൽ വ്യക്തമാക്കി.

ചെങ്കോട്ടയ്ക്ക് ഉള്ളിൽ സൂക്ഷിച്ചിരുന്ന നിരവധി പുരാതന വസ്തുക്കളും കാണാതായിരിക്കുകയാണ്. അതീവ സുരക്ഷാ മേഖകളിൽ അടക്കം വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിലപിടിപ്പുള്ള പലതും കാണാതായിട്ടുണ്ട്. പുരാവസ്തുക്കൾക്കുണ്ടായ നാശനഷ്ടം നികത്താൻ കഴിയില്ലെന്ന് മന്ത്രി പ്രതികരിച്ചു. പ്രധാനമന്ത്രി മാത്രം പതാക ഉയർത്തുന്ന അതീവ സുരാക്ഷാമേഖലയും പ്രതിഷേധക്കാർ നശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button