കാട്ടാക്കട: പട്ടാപ്പകൽ മുഖംമൂടി ധരിച്ചെത്തിയ കള്ളൻ വീട്ടിൽ കയറി ഉറങ്ങി കിടന്നിരുന്ന യുവതിയുടെ മാല കട്ടറുപയോഗിച്ച് അറുത്തു. മോഷണശ്രമത്തിനിടെ ഉണർന്ന യുവതിയെ കത്തി കൊണ്ട് കുത്തി പരുക്കേൽപ്പിക്കാനും കള്ളൻ ശ്രമിക്കുകയുണ്ടായി. മംഗലയ്ക്കൽ പാറയിൽ തമ്പുരാൻ ക്ഷേത്രത്തിനു സമീപം രാധിക ഭവനിൽ അനിൽകുമാർ–രാധിക ദമ്പതികളുടെ മകൾ ആര്യ(21) യുടെ സ്വർണമാണ് കള്ളൻ കവർന്നത്. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്തായിരുന്നു മോഷ്ടാവ് വീട്ടിൽ എത്തുകയുണ്ടായത്. ഈ സമയം ആര്യ വീട്ടിൽ ഉറക്കമായിരുന്നു. കതക് തുറന്ന് അകത്ത് കടന്ന കള്ളൻ ആര്യ ഉറങ്ങുകയായിരുന്ന മുറിയിൽ മേശപ്പുറത്തിരുന്ന കാൽ പവൻ തൂക്കമുള്ള മോതിരം കൈക്കലാക്കി.
തുടർന്ന്, ഉറങ്ങുകയായിരുന്ന ആര്യയുടെ മാല കട്ടർ ഉപയോഗിച്ച് മുറിക്കുന്നതിനിടെ ആര്യ ഉണരുകയായിരുന്നു ഉണ്ടായത്. ഇതോടെയാണ് കള്ളൻ കത്തിയെടുത്ത് യുവതിയെ ആക്രമിച്ചത്. ആര്യ പ്രതിരോധിക്കാൻ ശ്രമിച്ചതോടെ കള്ളൻ ഇവിടെ നിന്നും കടന്നു കളയുകയയായിരുന്നു ഉണ്ടായത്. കയ്യുറയും മുഖംമൂടിയും ധരിച്ചാണ് കള്ളനെത്തിയതെന്നു വീട്ടുകാർ പറയുകയുണ്ടായി. കറുത്ത ടീ ഷർട്ടാണു വേഷം. ഇടത് കയ്യിൽ വെള്ളി വള ധരിച്ചിരുന്നു. കാട്ടാക്കട ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പൊലീസെത്തി വിവരങ്ങൾ ശേഖരിക്കുകയുണ്ടായി. ആര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയ പരിശോധനയടക്കമുള്ള വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments