ആലപ്പുഴ : ആലപ്പുഴ ബൈപാസ് റോഡിനെക്കുറിച്ച് പുതിയ കവിതയുമായി മന്ത്രി ജി സുധാകരൻ. ‘നാളെയുടെ സ്വപ്നങ്ങൾ ‘ എന്ന പേരിലാണ് പുതിയ കവിത. ആലപ്പുഴ ബൈപ്പാസിൻറെ ഭംഗിയെ വിവരിക്കുന്ന കവിത ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്.
‘ഭവതിതൻ മേനിയിൽ
മേൽ മേൽ ഉരസ് ഉരസി
രമിക്കവെ ,ഭീതിയല്ലുത്സാഹമാണു
നിനക്കതു,രോമാഞ്ചമാണു
കദനമല്ലെന്നതും
തന്നെ നിനക്കതും ആകാശസുന്ദരി’ എന്ന വരികൾ ആരാധകർ ഏറെ പ്രിയത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. മന്ത്രി സുധാകരന്റെ ‘കൊഞ്ചുകവിത’ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് ബെപ്പാസ് നാടിന് സമര്‍പ്പിച്ചത്.
Post Your Comments