
തിരുവനന്തപുരം: ബൈക്കിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപന നടത്തിയ കേസിൽ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പേരൂർക്കട മണ്ണാമ്മൂല പാറവിളാകത്ത് വീട്ടിൽ ഗൌതം (31), വെട്ടുകാട് ലീൻ കോട്ടേജിൽ ജെയ്സൺ ജുഡ് (25) എന്നിവരെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്.രണ്ടു കിലോ അമ്പത് ഗ്രാം കഞ്ചാവും ബൈക്കും പ്രതികളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments