Latest NewsKeralaNews

സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായി രാഹുലിനെ ആലിംഗനം ചെയ്യുന്ന കന്യാസ്ത്രീയുടെ ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായി രാഹുലിനെ ആലിംഗനം ചെയ്യുന്ന കന്യാസ്ത്രീയുടെ ചിത്രം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേരളത്തില്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് വയനാട് എം.പിയും എ.ഐ.സി.സി മുന്‍ അദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധി തന്റെ മണ്ഡലമായ വയനാട്ടിലെ വിവിധ സ്ഥലങ്ങളിലെ പരിപാടികളില്‍ പങ്കെടുത്തിരുന്നു.

Read Also : ഉദ്ഘാടനം കഴിഞ്ഞു ഒരു മണിക്കൂറിനകം ആലപ്പുഴ ബൈപ്പാസിൽ വാഹനങ്ങളുടെ കൂട്ടയിടിയും ഗതാഗതക്കുരുക്കും

വയനാട് അമ്പലവയലില്‍ സ്‌നേഹത്തോടെ രാഹുലിനെ ആലിംഗനം ചെയ്യുന്ന കന്യാസ്ത്രീയുടെ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സ്‌നേഹത്തിന്റെയും കരുതലിന്റെയും ചിത്രം എന്നാണ് പലരും ചിത്രത്തെ പ്രശംസിച്ച് പലരും കുറിച്ചത്. ഇങ്ങനെ ചേര്‍ത്തുപിടിക്കാന്‍ ഈ നേതാവല്ലാതെ മറ്റാര് എന്നും ചിത്രത്തിന് ചിലര്‍ കമന്റ് ചെയ്തു. ഷാഫി പറമ്പില്‍ എം.എല്‍.എ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുന്നത്. ഹൃദയത്തില്‍ നിന്ന് നേരിട്ടുള്ള ബന്ധമാണെന്നും ഹഗ്ഗ് ഡിപ്ലോമസിക്കാരും പരാജയ രാഘവന്‍മാരും കാണണ്ടെന്ന കുറിപ്പോടെയാണ് ഷാഫി ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button