NattuvarthaLatest NewsNews

പഞ്ചായത്ത് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് മൂന്നരലക്ഷം രൂപയുമായി മുങ്ങിയ ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

പത്തനംതിട്ട; പഞ്ചായത്ത് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് മൂന്നരലക്ഷം രൂപയുമായി മുങ്ങിയ ഹോട്ടൽ ജീവനക്കാരൻ പിടിയിലായിരിക്കുന്നു. പത്തനംതിട്ട തനിമ ഹോട്ടലിലെ ജീവനക്കാരൻ ഇടുക്കി ആനവിരട്ടി പ്ലാമൂട്ടിൽ സണ്ണി മത്തായിയെ (59) എറണാകുളം പാലാരിവട്ടത്ത് നിന്നാണ് പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കോവിഡുമായി ബന്ധപ്പെട്ട് വടശേരിക്കര പഞ്ചായത്ത് നടപ്പാക്കിയ ക്വാറന്റീൻ െസന്ററിലേക്ക് ഭക്ഷണം കൊടുത്തിരുന്നത് ഈ ഹോട്ടലിൽ നിന്നായിരുന്നു. ഈ വകയിൽ ഉടമ കെ.കെ.നവാസിന് പഞ്ചായത്ത് മൂന്നര ലക്ഷം രൂപ നൽകാനുണ്ടായിരുന്നു.

ഈ തുകയാണ് പഞ്ചായത്തിനെ തെറ്റിധരിപ്പിച്ച് സണ്ണി തട്ടിയെടുക്കുകയുണ്ടായി. എസ്ഐ രവീന്ദ്രൻ നായർ, എസ്‌സിപിഒമാരായ ബിജു മാത്യു, ജിജു ജോൺ എന്നിവർ ചേർന്നാണ് ഇയാളെ‌ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button