പത്തനംതിട്ടയില്‍ സിപിഎമ്മില്‍ ചേര്‍ന്നവരില്‍ റൗഡിയും. ഇന്ന് സിപിഎമ്മില്‍ ചേര്‍ന്നവരില്‍ റൗഡി പട്ടികയില്‍ ഉള്‍പ്പെട്ട ആളും ഉള്‍പ്പെട്ടിട്ടുണ്ട്. വെട്ടൂര്‍ സ്വദേശി സിദ്ധിഖ് മലയാലപ്പുഴ സ്റ്റേഷനിലെ റൗഡി പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ്.
പോലീസുകാരനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതടക്കം 4 കേസുകളിലെ പ്രതിയാണ് സിദ്ദിഖ്.സിദ്ദിഖിനെ കൂടാതെ വിവിധ കേസുകളില്‍ പ്രതികളായ പ്രമാടം സ്വദേശികളായ മാജിക് കണ്ണന്‍, അരുണ്‍ എന്നിവരും സിപിഎമ്മില്‍ ചേര്‍ന്നവരില്‍ ഉള്‍പ്പെടും.
വധശ്രമ കേസില്‍ അരുണിന് ജാമ്യം കിട്ടിയത് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ്. സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നൂറോളം പേരാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. മാസങ്ങള്‍ക്ക് മുന്‍പ് കാപ്പാക്കേസ് പ്രതി അടക്കം പാര്‍ട്ടിയില്‍ ചേര്‍ന്നത് വലിയ വിവാദമായിരുന്നു.
Post Your Comments