സമൂഹമാധ്യമങ്ങളിൽ വീണ്ടും പരിഹസിക്കപ്പെട്ട് മാധ്യമപ്രവർത്തക സ്വാതി ചതുർവേദി. മറ്റുള്ളവർ അധിക്ഷേപകരമായ ട്രോളുകൾ ചെയ്യുന്നുവെന്നാരോപിച്ച സ്വാതിക്ക് ഇൻ്റർനെറ്റിനെ കുറിച്ച് ഒന്നും അറിയില്ലേയെന്നാണ് ട്രോളർമാർ ചോദിക്കുന്നത്. ബിജെപി എംപിയായ രക്ഷ ഖട്സെയെ സ്വവർഗാനുരാഗിയായി ചിത്രീകരിച്ചതിലൂടെ പുലിവാൽ പിടിച്ചിരിക്കുകയാണ് സ്വാതി.
ചതുർവേദി ബുധനാഴ്ചയാണ് ബിജെപി എംപിയായ രക്ഷ ഖട്സെയെ സ്വവർഗാനുരാഗിയായി ചിത്രീകരിച്ചത്. ബിജെപിയുടെ ഒഫിഷ്യൽ വെബ്സൈറ്റിൽ കിടക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു ഇത്തരത്തിലൊരു ക്യാപ്ഷൻ സ്വാതി നൽകിയത്. നിരവധി പേർ അബദ്ധം ചൂണ്ടിക്കാണിച്ചിട്ടും വ്യാജട്രോളുകൾ ട്വിറ്ററിൽ നിന്നും നീക്കം ചെയ്യാൻ അവർ തയ്യാറായില്ല.
ബിജെപിയെ വിമർശിക്കാൻ സാങ്കൽപ്പിക കഥകളുണ്ടാക്കാൻ സ്വാതി മിടുക്കിയാണെന്ന് പരക്കെ ആരോപണം ഉയരുന്ന സാഹചര്യത്തിലാണിത്. സ്വയം പ്രഖ്യാപിത ജേണലിസ്റ്റായ സ്വാതി ബിജെപിയെയും പാർട്ടി പ്രസിഡന്റ് ജെപി നദ്ദയെ ഗേ എന്നാണ് പരാമർശിച്ചിരിക്കുന്നത്. മഹാരാഷ്ട്ര എംപി രക്ഷ ഖട്സെയെ ‘ഹോമോസെക്ഷ്വൽ’ എന്നാണ് സ്വാതി വിശേഷിപ്പിച്ചത്. ഇരുവരെയും കടന്നാക്രമിച്ചിരിക്കുകയാണ് സ്വാതി.
Also Read: കുടുംബ കലഹം; യുവതി കായലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു
സത്യത്തിൽ ഗൂഗിൾ ട്രാൻസലേറ്റർ നൽകിയ പണിയിൽ പെട്ട് പോയതാണ് സ്വാതി. റാവേർ എന്ന വാക്കിന്റെ അർഥം സ്വവർഗാനുരാഗം എന്ന് ഗൂഗിൾ ട്രാൻസലേറ്ററിൽ കാണിച്ചതാണ് തുടക്കം. ബിജെപിയുടെ വെബ്സൈറ്റിൽ കൊടുത്ത വാക്കുകൾ ഗൂഗിൾ ട്രാൻസിലേഷൻ ഉപയോഗിച്ചാണ് സ്വാതി പരിഭാഷ ചെയ്തിരിക്കുന്നത്. ഗൂഗിൾ ട്രാൻസിലേഷൻ എങ്ങനെയാണ് പ്രവർത്തിക്കുക എന്നത് മിനിമം വിവരമുള്ള എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ, ഈ വിവരം പോലും സ്വാതിക്കില്ലേ എന്ന് ചോദിക്കുകയാണ് സോഷ്യൽ മീഡിയ.
വിവാദം ശ്രദ്ധയിൽപ്പെട്ടതോടെ ഗൂഗിൾ തെറ്റ് തിരുത്തിയിട്ടുണ്ട്. നിലവിൽ ബിജെപിയുടെ ഒഫിഷ്യൽ വെബ്സൈറ്റിൽ റാവേറിന്റെ ശരിയായ അർഥം ലഭ്യമാണ്. മുൻപ് മോദിയുടെ വിവാഹചിത്രങ്ങൾ പങ്കുവച്ച് വിവാദത്തിലായിരുന്നു സ്വാതി. അന്ന് സമൂഹമാധ്യമ ഉപയോക്താക്കൾ തെറ്റുകൾ ചൂണ്ടിക്കാണിച്ചതോടെ ഗൂഗിളിനെ പഴി ചാരി രക്ഷപ്പെട്ട ആളാണ് വീണ്ടും അതേ അബദ്ധവുമായി രംഗത്തെത്തിയിരിക്കുന്നത് സ്വാതി ചതുർവേദി.
Post Your Comments