![](/wp-content/uploads/2020/11/1600x960_980858-four-people-death-e1606736962810.jpg)
കൊച്ചി: ഭര്‍ത്താവുമായി വഴക്കിട്ട യുവതി കായലില്‍ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. എന്നാല്‍ അതേസമയം ഓട്ടോ ഡ്രൈവര്‍ സ്വന്തം ജീവന്‍ പണയം വെച്ച് യുവതിയെ രക്ഷപെടുത്തുകയായിരുന്നുഉണ്ടായത്. പേരണ്ടൂര്‍ സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നത്. എറണാകുളം ചാത്യാത്ത് റോഡില്‍ നിന്നാണ് യുവതി കായലിലേക്ക് ചാടിയത്.
ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. യുവതി കായലിലേക്ക് ചാടുന്നത് കണ്ട ഓട്ടോ ഡ്രൈവര്‍ കായലിലേക്ക് എടുത്ത് ചാടുകയുണ്ടായി. എളമക്കര കാരപറമ്ബില്‍ വീട്ടില്‍ ജെയിംസ് എന്ന ഓട്ടോ ഡ്രൈവറാണ് യുവതിയുടെ ജീവന്‍ രക്ഷിച്ചത്. ഭര്‍ത്താവുമായി വഴക്കിട്ടാണ് യുവതി കായലില്‍ ചാടിയത് എന്ന് എറണാകുളം ക്ലബ് റോഡ് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.
Post Your Comments