KeralaLatest NewsNews

സിപിഎം പറഞ്ഞാല്‍ റാന്നിയില്‍ മത്സരിയ്ക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ ഫാ മാത്യൂസ് വാഴക്കുന്നം

മണ്ഡലത്തില്‍ കുടുംബപരമായ വേരുകള്‍ ജയസാധ്യത ഉയര്‍ത്തും

പത്തനംതിട്ട : സിപിഎം പറഞ്ഞാല്‍ റാന്നിയില്‍ മത്സരിയ്ക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ ഫാ മാത്യൂസ് വാഴക്കുന്നം. ഓര്‍ത്തഡോക്‌സ് സഭ മത്സരത്തെ എതിര്‍ക്കുമെന്ന് കരുതുന്നില്ല. മുന്‍പും സഭയിലെ വൈദികര്‍ മത്സരിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.

മണ്ഡലത്തില്‍ കുടുംബപരമായ വേരുകള്‍ ജയ സാധ്യത ഉയര്‍ത്തും. മണ്ഡലത്തിന് പുറത്ത് നിന്ന് വരുന്നവരുടെ ലക്ഷ്യം പദവി മാത്രമാണ്. വൈദികന്‍ എന്നതിനപ്പുറം സഖാവ് എന്നറിയപ്പെടാനാണ് ഇഷ്ടം. ഇക്കാര്യം നിരവധി പാര്‍ട്ടി വേദികളില്‍ പറഞ്ഞിട്ടുള്ളതാണ്. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി ഒരു നിലപാട് എന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. പള്ളിയിലെ കാര്യം പള്ളിയിലും നാട്ടിലെ കാര്യം നാട്ടിലും എന്ന് മാത്രം ഓര്‍ത്താല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button