
മാവേലിക്കര : നവദമ്പതികളെ ആക്രമിച്ച സംഭവത്തിൽ യുവതിയുടെ മാതാപിതാക്കൾ അറസ്റ്റിൽ. പ്രണയിച്ചു വിവാഹിതരായവരാണ് പുന്നമ്മൂട് പോനകം കാവുള്ളതിൽ തെക്കേതിൽ സന്തോഷും ഭാര്യ സ്നേഹയും. എന്നാൽ സ്നേഹയുടെ മാതാപിതാക്കൾ കല്യാണത്തിന് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് ഇരുവരും ബൈക്കിൽ പോകവേ സന്തോഷിനെ ആക്രമിച്ച് സ്നേഹയെ ബലം പ്രയോഗിച്ചു കൊണ്ടുപോയത്.
കേസിൽ പോനകം കൊട്ടയ്ക്കാത്തേത്ത് ബാബു, ഭാര്യ സുമ എന്നിവരെയാണ് കോടതി ജാമ്യത്തിൽ വിട്ടയച്ചത്. സ്നേഹയുടെ സഹോദരൻ ജിനു, കണ്ടാലറിയാവുന്ന 2 പേർ ഉൾപ്പെടെ 3 പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
Post Your Comments