
ന്യൂഡല്‍ഹി : യുഎസ് എംബസിക്കും കോണ്‍സുലേറ്റുകള്‍ക്കും സുരക്ഷാ മുന്നറിയിപ്പ് നല്‍കി അമേരിക്ക. റിപ്പബ്ലിക് ദിനത്തില്‍ ന്യൂഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ പരേഡ് അക്രമാസക്തമായ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ എംബസിക്കും കോണ്‍സുലേറ്റുകള്‍ക്കും സുരക്ഷാ മുന്നറിയിപ്പ് നല്‍കി അമേരിക്ക. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയുടെ വടക്കന്‍ അതിര്‍ത്തി, റിപ്പബ്ലിക് ദിന പരേഡ് റൂട്ടിലുള്ള പ്രദേശങ്ങള്‍, ഇന്ത്യാ ഗേറ്റിന് സമീപമുള്ള പ്രദേശങ്ങള്‍ എന്നിവ വഴിയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും യുഎസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പ് നിര്‍ദേശം ഡല്‍ഹിയിലെ എംബസിക്കും രാജ്യത്തെ വിവിധ ഇടങ്ങളിലെ കോണ്‍സുലേറ്റുകള്‍ക്കും കൈമാറി.
read also : ‘ദേശീയ പതാകയ്ക്ക് കീഴില്‍ ഏത് കൊടിയും അനുവദനീയമാണ്
അതേസമയം പ്രതിഷേധം അവസാനിപ്പിച്ച് കര്‍ഷകര്‍ സിംഘുവിലേക്ക് മടങ്ങിയെങ്കിലും നിരവധി കര്‍ഷകര്‍ ഇപ്പോഴും ചെങ്കോട്ടയിലും പരിസര പ്രദേശങ്ങളിലും തുടരുന്നുണ്ട്. 15000 ത്തിലേറെ പ്രതിഷേധക്കാര്‍ ഇപ്പോഴും ഡല്‍ഹിയില്‍ തുടരുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Post Your Comments