മോസ്കോ : യുക്രൈന് അധിനിവേശം സംബന്ധിച്ച് യുഎസ് നല്കിയ മുന്നറിയിപ്പ് അവഗണിച്ച് റഷ്യ, തന്ത്രപ്രധാനമായ ആണവ മിസൈല്‍ സേനയുടെ അഭ്യാസം ആരംഭിച്ചു. ഇതോടെ ഏതുനിമിഷവും ഒരു യുദ്ധമുണ്ടാകുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.
Read Also :മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ സമരം നടത്താനായി കഴുതയെ മോഷ്ടിച്ചു: കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
യുക്രൈന് അതിര്‍ത്തിക്ക് സമീപം തമ്പടിച്ചിരിക്കുന്ന റഷ്യന്‍ സൈന്യം എപ്പോള്‍ വേണമെങ്കിലും ആ രാജ്യത്തെ ആക്രമിക്കാമെന്ന് യുഎസ് പ്രതിരോധ വകുപ്പ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് റഷ്യ നാവികാഭ്യാസം ആരംഭിച്ചത്.
സഖ്യത്തില്‍ ചേരുന്നതില്‍ നിന്ന് യുക്രൈയിനെ തടയാന്‍ നാറ്റോയോട് ആവശ്യപ്പെടുന്നതിനിടയില്‍ റഷ്യ സൈനിക വിന്യാസത്തിന് ഉത്തരവിടുകയായിരുന്നു.
അതേസമയം, അതിര്‍ത്തികളില്‍ റഷ്യ സൈനിക വിന്യാസം വര്‍ദ്ധിപ്പിച്ചെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ യുക്രൈയിനിലെ ഫ്രഞ്ച് പൗരന്മാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ ഫ്രാന്‍സ് ആവശ്യപ്പെട്ടു. യുക്രൈനില്‍ നിന്നും സേനയെ പിന്‍വലിക്കുന്നത് തുടരുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന് ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും റഷ്യന്‍ സൈന്യത്തിന്റെ ശക്തമായ സാന്നിധ്യം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments