
പാലക്കാട് : സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷൊര്‍ണ്ണൂരില്‍ നിന്നും വീണ്ടും മത്സരിക്കുമെന്ന സൂചന നല്‍കി പി. കെ ശശി. തന്റെ ശരിയും തെറ്റും പാര്‍ട്ടി തീരുമാനിക്കുമെന്നും ലൈംഗികപീഡന ആരോപണത്തെ പറ്റി പികെ ശശി പറഞ്ഞു.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ എം.ബി രാജേഷിനെ തോല്‍പ്പിക്കാന്‍ വോട്ട് മറിച്ചെന്ന ആരോപണവും ശശി തള്ളി. ജീവിതത്തില്‍ ഇതേ വരെ ആരെയും ഒറ്റു കൊടുത്തിട്ടില്ലെന്നും ശശി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ സി.പി.ഐക്ക് എതിരെ പ്രവര്‍ത്തിച്ചു എന്ന ആരോപണവും ശശി നിഷേധിച്ചു. തനിക്ക് സി.പി.ഐ വിരോധമില്ലെന്നും ഇടത് ഐക്യത്തിന് വേണ്ടിയാണു പ്രവര്‍ത്തിച്ചതെന്നും ശശി പറഞ്ഞു.
Post Your Comments