ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലിക സ്വാതന്ത്ര്യം കണക്കിലെടുക്കുമ്പോള്‍ ദേശീയ പതാകയ്ക്ക് കീഴിലായി ഏത് കൊടിയും അനുവദിനീയമാണെന്ന് ‘ഇഷ്ക്’ സിനിമയുടെ സംവിധായകന് അനുരാജ് മനോഹര്‍. പ്രക്ഷോഭം വെന്റിലേറ്ററില്‍ കിടക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പാണെന്നും സംവിധായകന് തന്റെ സോഷ്യല്‍ മീഡിയാ കുറിപ്പിലൂടെ പറയുന്നു. താന്‍ കര്‍ഷകര്‍ക്കും പോരാട്ടത്തിനും ഒപ്പമാണെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് അനുരാജ് മനോഹര്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഇന്ത്യന്‍ ദേശീയ പതാകയുടെ മുകളിലായി ബിജെപി കൊടി കെട്ടിയിരിക്കുന്നതിന്റെയും സിഖ് മതവുമായി ബന്ധപ്പെട്ട കൊടിയും ഭാരതീയ കിസാന്‍ യൂണിയന് വിഭാഗത്തിന്റെ(ഉഗ്രഹാന്‍) കൊടിയും ചെങ്കോട്ടയ്ക്ക് മുകളില്‍ ദേശീയ പതാകയ്ക്ക് താഴെയായി കെട്ടിയിരിക്കുന്നതിന്റെയും ചിത്രങ്ങള്‍ സംവിധായകന് തന്റെ പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്. ഒപ്പം ‘ആരാണ് നിയമം ലംഘിച്ചതെ’ന്നും അനുരാജ് ചോദിക്കുന്നുണ്ട്.
Post Your Comments