KeralaLatest NewsNews

വിരമിച്ച ഡിജിപി ജേക്കബ് തോമസിന് ശമ്പളവും ആനുകൂല്യങ്ങളും അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വിരമിച്ച ഡിജിപി ജേക്കബ് തോമസിന് ശമ്പളവും ആനുകൂല്യങ്ങളും അനുവദിച്ച് സര്‍ക്കാര്‍. ജേക്കബ് തോമസിന് നല്‍കാനുണ്ടായിരുന്ന ശമ്പളവും ആനൂകൂല്യങ്ങളുമാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. 40,88,000 രൂപയാണ് അനുവദിച്ചത്. മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ഏഴ് മാസം മുമ്പാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചത്.

Read Also : ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്‌സുമാരുടെ പേരുകള്‍ മാറുന്നു,

മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റ മോശം സാമ്പത്തിക സ്ഥിതി കാരണം ജേക്കബ് തോമസിന് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ സാധിച്ചില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.വിജിലന്‍സ് ഡയറക്ടറായിരിക്കേ ഒന്നര വര്‍ഷത്തില്‍ കൂടുതല്‍ സസ്പെന്‍ഷനിലായിരുന്നു.

അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഉത്തരവോടെ പിന്നീട് സര്‍വീസില്‍ തിരിച്ചെത്തിയപ്പോഴാണ് ജേക്കബ് തോമസിനെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റ മാനേജിംഗ് ഡയറക്ടറായി നിയമിച്ചത് മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എംഡിയുടെ തസ്തിക സംസ്ഥാന വിജിലന്‍സ് മേധാവിയുടെ പദവിക്കു തുല്യമാക്കിയായിരുന്നു നിയമനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button