Latest NewsNewsIndia

‘രാമസേതു’വിന്റെ ഉത്ഭവം കണ്ടെത്താന്‍ അണ്ടര്‍വാട്ടര്‍ റിസര്‍ച്ച് പ്രോജക്ട് ; അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കടലിനുള്ളില്‍ പഠനം നടത്തുന്നത്

ന്യൂഡല്‍ഹി : ഇന്ത്യയേയും ശ്രീലങ്കയേയും കടലിലൂടെ ബന്ധിപ്പിയ്ക്കുന്ന ‘രാമസേതു’വിന്റെ ഉത്ഭവം എങ്ങനെയെന്ന് കണ്ടെത്താനുള്ള അണ്ടര്‍വാട്ടര്‍ റിസര്‍ച്ച് പ്രോജക്ടിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. രാമസേതുവെന്നും, ആദംസ് ബ്രിഡ്ജ് എന്നും അറിയപ്പെടുന്ന പാലം രൂപം കൊണ്ടത് എങ്ങനെയാണെന്നത് സംബന്ധിച്ചുള്ള തര്‍ക്കം ഇപ്പോഴും നില നില്‍ക്കുകയാണ്. ലങ്കയിലേക്ക് സീതയെത്തേടി പോകാന്‍ ശ്രീരാമന്‍ നിര്‍മ്മിച്ചതാണ് ഈ പാലമെന്നാണ് ഐതിഹ്യം.

ഈ പാലം മനുഷ്യ നിര്‍മ്മിതമാണെന്നാണ് മറ്റൊരു അഭിപ്രായം. ഈ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കടലിനുള്ളില്‍ പഠനം നടത്തുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഎസ്ഐ)യുടെ കീഴിലുള്ള കേന്ദ്ര ഉപദേശക സമിതി കഴിഞ്ഞ മാസമാണ് കടലിനുള്ളില്‍ പഠനം നടത്താനുള്ള പദ്ധതിയ്ക്കുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയത്. പാലത്തിന്റെ പഴക്കത്തെ കുറിച്ചും, രാമായണ കാലഘട്ടത്തെ കുറിച്ചുമൊക്കെ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും (സിഎസ്ഐആര്‍) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി (എന്‍ഐഒ) ഗോവയും നടത്തുന്ന പഠനത്തില്‍ വിശദമായി പരിശോധിയ്ക്കും.

രാമേശ്വരത്തെ പാമ്പനില്‍ നിന്ന് ശ്രീലങ്കയിലെ മന്നാര്‍ ദ്വീപിലേക്ക് 48 കിലോമീറ്റര്‍ നീളമുണ്ട് ഈ പാലത്തിന്. ജലനിരപ്പില്‍ നിന്ന് 35 മുതല്‍ 40 മീറ്റര്‍ വരെ താഴെയുള്ള സാമ്പിളുകള്‍ ശേഖരിയ്ക്കുന്നതിനായി എന്‍ഐഒ, സിന്ധു സാധന അല്ലെങ്കില്‍ സിന്ധു സങ്കല്‍പ് എന്നിവയുടെ ഗവേഷണ കപ്പലുകള്‍ പദ്ധതിയില്‍ വിന്യസിയ്ക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button