ഛത്തീസ്ഗഡ്: ഹരിയാനയിലെ ഗുരുഗ്രാം റെയിൽവേ സ്റ്റേഷന്റെ നവീകരണ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. 300 കോടി രൂപ ചെലവിലാണ് റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തുക. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കുന്നതാണ്.
രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും വാസ്തുവിദ്യയും കോർത്തിണക്കിയാണ് റെയിൽവേ സ്റ്റേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗുരുഗ്രാം റെയിൽവേ സ്റ്റേഷന് പുറമേ, ഹരിയാനയിൽ 20,000 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന റെയിൽവേ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങളും നടന്ന വരികയാണെന്ന് കേന്ദ്ര സഹമന്ത്രി റാവു ഇന്ദർജിത്ത് സിംഗ് വ്യക്തമാക്കി.
റെയിൽവേയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇടക്കാല ബഡ്ജറ്റിൽ 2,750 കോടി രൂപയാണ് ഹരിയാനയ്ക്കായി വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം രാജ്യത്ത് 41,000 കോടി രൂപയുടെ 2000-ലധികം റെയിൽവേ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
Post Your Comments