ന്യൂഡല്‍ഹി : നിലവിലെ കൊവിഡ് രോഗബാധയുടെ സാഹചര്യത്തെ ചൂഷണം ചെയ്ത് നിരവധി പരസ്യങ്ങളാണ് ഉള്ളത്. ഇതിനെതിരെ കര്‍ശന നടപടിയുമായി വരികയാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി(സി സി പി എ). ഇത്തരം വില്‍പനാ രീതികള്‍ ശരിയല്ലെന്ന നിലപാടിലാണ് സിസിപിഎ. അതുകൊണ്ടു തന്നെ ഇത്തരം കമ്പനികള്‍ക്കെതിരെ രണ്ട് വര്‍ഷം തടവോ പത്ത് ലക്ഷം രൂപ പിഴയോ ഈടാക്കാന്‍ സിസിപിഎ തീരുമാനിച്ചു.
കഴിഞ്ഞ ജനുവരി മുതല്‍ ജൂലായ് വരെ സാനിറ്റൈസറുകളുടെ പരസ്യം 100 ശതമാനമാണ് വര്‍ദ്ധിച്ചത്. വ്യക്തി ശുചിത്വത്തിനുളള വസ്തുക്കളുടെയും ശുചീകരണ വസ്തുക്കളുടെയും പരസ്യം 20 ശതമാനവും കൂടി. ഇത്തരം വിഭാഗങ്ങളെല്ലാം പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നതായാണ് പരസ്യം നല്‍കിയത്. രാജ്യത്തെ പരസ്യ ദാതാക്കളുടെ തന്നെ സംഘടനയായ അഡ്വര്‍ടൈസിംഗ് സ്റ്റാന്റേര്‍ഡ്സ് കൗണ്‍സില്‍(എ.എസ്.സി.ഐ) ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടിയൊന്നും എടുക്കാതിരുന്നതോടെയാണ് സിസിപിഎ കടുത്ത നടപടിയെടുക്കാന്‍ തീരുമാനിച്ചത്.
Post Your Comments