മലപ്പുറം: ഡ്യൂട്ടി സമയത്ത് സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്ത സർക്കാർ ഡോക്ടർക്കെതിരെ നടപടി. ഡോക്ടറെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. മലപ്പുറം കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ. അബ്ദുൽ ജലീലിനെയാണ് സസ്പെൻഡ് ചെയ്തത്.
Read Also: മദ്യനയ അഴിമതി കേസ്: ഇ.ഡിയുടെ ഏഴാമത്തെ സമന്‍സും തള്ളി അരവിന്ദ് കെജ്രിവാള്‍
സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടി സമയം പൂർത്തിയാക്കാതെ ഇയാൾ സ്വകാര്യ ക്ലിനിക്കിൽ എത്തി ജോലി ചെയ്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡ്യൂട്ടി സമയത്ത് ഇയാൾ മറ്റൊരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്നുവെന്ന് പലരും പരാതി ഉയർത്തിയിരുന്നു.
ഈ പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.
Post Your Comments