
പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര മെയിൽ കനാലിൽ പട്ടാണിപ്പാറയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തി.
ഹാൻസ് അടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ നൂറു കണക്കിന് പായ്ക്കറ്റുകളാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
മാസങ്ങൾക്ക് മുൻപ് സമീപത്തെ കുറ്റിക്കാട്ടിൽ ചാക്കിൽ കെട്ടി വച്ച നിലയിൽ ലഹരി ഉൽപന്നങ്ങൾ കണ്ടെത്തിയിരുന്നു. പ്രദേശത്ത് സാമൂഹിക വിരുദ്ധ ശല്യം വർധിച്ചു വരുന്നതായി നാട്ടുകാർ നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെ ഒരു പരിഹാരവും കണ്ടെത്തിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Post Your Comments