Latest NewsKeralaNews

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്ന് വായ്പാ എടുത്തത് തിരിച്ചടയ്ക്കാന്‍ സാധിച്ചില്ല, വീട്ടമ്മ ജീവനൊടുക്കി

ആലപ്പുഴ: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്ന് വായ്പാ എടുത്തത് തിരിച്ചടയ്ക്കാന്‍ സാധിച്ചില്ല, വീട്ടമ്മ ജീവനൊടുക്കി. ആലപ്പുഴയിലാണ് സംഭവം.
തിരുവമ്പാടി വിനായക വീട്ടില്‍ സുധീന്ദ്രന്റെ ഭാര്യ കൃഷ്ണമ്മാള്‍ (50) ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് പുന്നമട ജെട്ടിക്കടുത്ത ഭാഗത്തെ കായലിലാണ് ഇവര്‍ ചാടിയത്. മൃതദേഹം കഴിഞ്ഞ ദിവസം രാവിലെ വേമ്പനാട്ടു കായലില്‍ നെഹ്‌റു ട്രോഫി വാര്‍ഡ് പ്രദേശത്താണ് കണ്ടെത്തിയത്.

Read Also : റിയാദിനെ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം, ആക്രമിച്ചത് ഹൂതികളല്ല പുതിയ സംഘം : സൗദി ഞെട്ടലില്‍

ഭര്‍ത്താവിന്റെ വരുമാനം മുടങ്ങിയതും മരുമകന് ഗള്‍ഫിലെ ജോലി നഷ്ടപ്പെട്ടതും ഇവരെ അയല്‍ക്കൂട്ടത്തില്‍ നിന്നും സ്വകാര്യ പണമിടപാട് സ്ഥാപങ്ങളില്‍ നിന്ന് വായ്പ എടുക്കാന്‍
നിബ്രാന്ധിതയാക്കി. എന്നാല്‍ തിരിച്ചടവ് മുടങ്ങിയതോടെ പണമിടപാട് സ്ഥാപന ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button