ന്യൂഡൽഹി: പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരം പ്രഖ്യാപിച്ചു. രാജ്യത്തെ 32 വിദ്യാർത്ഥികൾക്കാണ് അംഗീകാരം ലഭിച്ചത്. കേരളത്തിൽ നിന്ന് ഹൃദയ ആർ കൃഷ്ണൻ പുരസ്‌കാരത്തിന് അർഹയായി.
Read Also : 108 ആംബുലൻസ് വനിതാ ജീവനക്കാരിക്ക് നേരെ അതിക്രമം ; ഒരാൾ അറസ്റ്റിൽ
പ്രധാനമന്ത്രി നാളെ ഉച്ചയ്ക്ക് 12ന് വീഡിയോ കോൺഫറൻസിംഗിലൂടെ പുരാസ്‌കാര ജേതാക്കളുമായി സംവദിക്കും. കേന്ദ്ര വനിതാ ശിശു വികസന മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.
നവീന ആശയങ്ങൾ, പാണ്ഡിത്യ പ്രകടനപരമായ നേട്ടങ്ങൾ, കായികം, കല, സംസ്‌കാരം, സാമൂഹ്യ സേവനം, ധീരത എന്നീ മേഖലകളിലെ വിശിഷ്ടമായ കഴിവുകളും മികച്ച നേട്ടങ്ങളും ഉള്ള കുട്ടികൾക്കാണ് ബാലശക്തി പുരസ്‌കാരം സമ്മാനിക്കുന്നത്.
Post Your Comments