Latest NewsNewsBeauty & StyleHealth & Fitness

പാദങ്ങളിലെ വിണ്ടുകീറല്‍ തടയാൻ വീട്ടിൽ ചെയ്യാവുന്ന ചില മാർ​ഗങ്ങൾ

പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഉപ്പൂറ്റി വിണ്ടു കീറുന്നത്. ചിലരുടെ ഉപ്പൂറ്റികള്‍ വിണ്ട് കീറി നടക്കാന്‍ പോലും പറ്റാത്ത വിധത്തിലായിരിക്കും. പല കാരണങ്ങൾ കൊണ്ടാണ് ഉപ്പൂറ്റി വിണ്ടു കീറുന്നത്. എന്നാൽ ഉപ്പൂറ്റി വിണ്ടു കീറുന്നത് തടയാൻ വീട്ടിൽ ചെയ്യാവുന്ന ചില മാർ​ഗങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

ഗ്ലിസറിനും റോസ് വാട്ടറും കൊണ്ട് ഉപ്പൂറ്റിയിലെ വിള്ളല്‍ നമുക്ക് ഇല്ലാതെയാക്കാന്‍ സാധിക്കും. അതിനായി ഗ്ലിസറിനും റോസ് വാട്ടറും അല്‍പം നാരങ്ങ നീരും കൂട്ടി മിക്‌സ് ചെയ്യുക. ഇത് കാലില്‍ വിള്ളലുള്ള ഭാ​ഗത്ത് നല്ലതു പോലെ പുരട്ടി മസ്സാജ് ചെയ്യുക.

മറ്റൊന്ന് ഒരു പാത്രത്തിൽ അല്‍പ്പം കാപ്പിപ്പൊടി ഇടുക. അതിലേക്ക് അല്‍പ്പം ചൂടുവെള്ളം ചേര്‍ക്കുക. ഇത് രണ്ടും നല്ലതു പോലെ മിക്‌സ് ചെയ്യുക. പേസ്റ്റ് രൂപത്തില്‍ ആക്കിയെടുക്കണം. അതിന് ശേഷം ഇതിലേക്ക് അല്‍പ്പം വെളിച്ചെണ്ണ കൂടി മിക്‌സ് ചെയ്യുക. കുറച്ച് ബേബി ഷാംപുവും ചേര്‍ക്കുക.ഇവയെല്ലാം മിക്‌സ് ചെയ്ത ശേഷം നല്ലതു പോലെ പേസ്റ്റ് പരുവത്തില്‍ ആക്കിയെടുക്കുക. ശേഷം കാലിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button